ലോകപ്രശസ്തമായ ഹാരിപോർട്ടർ രചയിതാവ് ജെ.കെ.റൗളിങ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വിവാദത്തിൽ. ജെൻഡർ രാഷ്ട്രീയം സംബന്ധിച്ച് ചൂടേറിയ സംവാദങ്ങൾക്കാണ് റൗളിംഗിന്റെ പരാമർശങ്ങൾ തിരികൊളുത്തിയിരിക്കുന്നത്. 'ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല' എന്ന റൗളിങ്ങിന്റെ നിലപാടിനെ വിമർശിച്ച് വലിയൊരു വിഭാഗം പേർ രംഗത്തെത്തിയപ്പോൾ മറ്റൊരു വിഭാഗം എഴുത്തുകാരിയെ പിന്തുണച്ചും രംഗത്തെത്തി.

To advertise here,

ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന ക്ഷേമപ്രവർത്തകരും സംഘടനകളും റൗളിങ്ങിന്റെ നിലപാടുകൾ ലിംഗസമത്വത്തിനും അവരുടെ അന്തസ്സിനും എതിരാണെന്ന് കുറ്റപ്പെടുത്തി. സ്ത്രീകളുടെ ജൈവികമായ അവകാശങ്ങളും സുരക്ഷിതത്വവും മുൻനിർത്തി സംസാരിക്കുന്നവരുടെ പിന്തുണ ഈ വിഷയത്തിൽ ജെ.കെ. റൗളിങ്ങിന് ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ട് ചേരികളായി തിരിഞ്ഞുള്ള വാദപ്രതിവാദങ്ങൾ തുടരുകയാണ്. 

ട്രാൻസ്' എന്നത് ഒരു നാമവിശേഷണമാണെന്ന് വാദിച്ചുകൊണ്ട് ഒരു എക്‌സ് ഉപയോക്താവ് റൗളിങ്ങിന്റെ പദപ്രയോഗത്തെ വിമർശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അയാളുടെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് അതിനോട് റൗളിങ് പ്രതികരിച്ചത്. ഒരു നാമത്തിന് മുൻപായി നാമവിശേഷണം ഉപയോഗിക്കുന്നത് ആ നാമത്തിന്റെ ഉപവിഭാഗത്തെ വിശദീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതിനായി ഏതാനും ഉദാഹരണങ്ങൾ അവർ കുറിച്ചു. ഇതിലൊന്നായിരുന്നു ട്രാൻസ് വിമൻ.

വളരെ വേഗത്തിലാണ് അവരുടെ പോസ്റ്റ് വൈറലായത്.' ട്രാൻസ് സ്ത്രീകൾ പുരുഷന്മാരല്ല, അവരെ സ്ത്രീകളായാണ് കരുതുന്നത്. അവർക്ക് പുരുഷന്മാരുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ലെന്ന് പറയുന്നതിലൂടെ സ്ത്രീത്വത്തെ പ്രത്യുല്പാദന ശേഷിയിലേക്ക് ചെറുതാക്കുകയാണ്. ട്രാൻസ്‌ഫോബിക് ആയ സ്ത്രീ ഇപ്പോഴും ഒരു സ്ത്രീയാണ്.' എന്നായിരുന്നു ഒരു ഉപയോക്താവ് റൗളിങ്ങിനെ വിമർശിച്ച് മറുപടി കുറിച്ചത്.