മുംബൈയിൽ അംബാനി കുടുംബത്തിന്റെ വസതിയായ 'ആന്റിലിയ'യിൽ നടന്ന 'യുണൈറ്റഡ് ഇൻ ട്രയംഫ്' സംഗമം കായിക താരങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രമല്ല, ബോളിവുഡ് സുന്ദരിമാരുടെ ഫാഷൻ സ്റ്റൈലുകൾ കൊണ്ടും ശ്രദ്ധേയമായി. ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ പുരുഷ-വനിതാ-ബ്ലൈൻഡ് ക്രിക്കറ്റ് ടീമുകളെ ആദരിക്കാൻ നിത അംബാനി സംഘടിപ്പിച്ച ഈ ചടങ്ങിൽ ബോളിവുഡ് താരം ജാൻവി കപൂറും സംരംഭകയും ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറിന്റെ മകളുമായ സാറ ടെണ്ടുൽക്കറും ശ്രദ്ധപിടിച്ചുപറ്റി.
റെഡ് ഹോട്ട് ലുക്കിൽ ജാൻവി
പരമ്പരാഗത ശൈലിയും മോഡേൺ ലുക്കും സമന്വയിപ്പിച്ച ചുവന്ന മിനി ഡ്രസ്സിലാണ് ജാൻവി കപൂർ റെഡ് കാർപെറ്റിലെത്തിയത്. ചൈനീസ് കോളറും ഷോർട്ട് സ്ലീവുകളും നൽകിയ ക്ലാസിക് സിലൗറ്റിലാണ് ജാൻവി വേദിയിലെത്തിയത്. ചുവപ്പ് നിറത്തിന് മാറ്റുകൂട്ടുന്ന വെളുത്ത ഫ്ലവർ പ്രിന്റുകളോടുകൂടിയ ഡ്രസ് ആണിത്.ഒപ്പം ഡ്രസ്സിന് അനുയോജ്യമായ വെള്ള സ്ട്രാപ്പി ഹീലുകളും ജാൻവി തിരഞ്ഞെടുത്തു. ലളിതമായ മേക്കപ്പിനൊപ്പം മുടി സ്ലീക്ക് ഹൈ ബൺ സ്റ്റൈലിൽ ഒതുക്കിവെച്ചത് ജാൻവിക്ക് അതിമനോഹരമായ ലുക്ക് നൽകി.
ബ്ലാക്ക് ബ്യൂട്ടിയായി സാറ
മാതാപിതാക്കളായ സച്ചിൻ ടെണ്ടുൽക്കർക്കും അഞ്ജലിക്കും ഒപ്പമെത്തിയ സാറ തന്റെ സിംപിൾ ആൻഡ് എലഗന്റ് ലുക്കിലൂടെ ആരാധകരുടെ മനം കവർന്നു. വി-നെക്ക് ലൈനോട് കൂടിയ നീളൻ ബ്ലാക്ക് മാക്സി ഡ്രസ്സിലാണ് സാറ എത്തിയത്. അരക്കെട്ടിൽ വീതി കുറഞ്ഞ കറുത്ത ബെൽറ്റും മുട്ടിന് മുകളിൽ നിന്ന് തുടങ്ങുന്ന ബോൾഡ് സ്ലിറ്റും വസ്ത്രത്തെ വേറിട്ടതാക്കി. മിനിമലിസ്റ്റിക് മേക്കപ്പും ഇരുവശത്തേക്കും മാടിയൊതുക്കിയ മുടിയും സാറയുടെ സ്വാഭാവിക സൗന്ദര്യത്തിന് മിഴിവേകി. ലളിതമായ ബ്ലാക്ക് സാൻഡലുകളാണ് സാറ തിരഞ്ഞെടുത്തത്.
ലോകകപ്പ് ജേതാക്കളായ മൂന്ന് ഇന്ത്യൻ ടീം ക്യാപ്റ്റന്മാരായ, രോഹിത് ശർമ, ഹർമൻപ്രീത് കൗർ, ദീപിക ടിപി എന്നവർക്കൊപ്പവും നിത അംബാനി റെഡ് കാർപ്പറ്റ് വേദി പങ്കിട്ടു.
Content Highlights: Janhvi Kapoor in a vibrant red mini dress and Sara Tendulkar in an elegant black slit maxi dress became the fashion highlights of Nita Ambani’s ‘United in Triumph’ event
Published: 06 Jan 2026, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented