
ഫാഷൻ പ്രേമികളുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ച ന്യൂയോർക്ക് ഫാഷൻ വീക്കിൽ നിന്ന് വിപണി കീഴടക്കാനൊരുങ്ങുന്ന ട്രെൻഡുകളെക്കുറിച്ച് അറിഞ്ഞിരിക്കാം. സങ്കീർണമായ ഡിസൈനുകൾക്ക് പകരം തികച്ചും ആകർഷകവും ധരിക്കുമ്പോൾ സന്തോഷം നൽകുന്നതുമായ വസ്ത്രങ്ങളാണ് ഇത്തവണ ബോളിവുഡിലും ഹോളിവുഡിലും തരംഗമാകാൻ പോകുന്നത്. പ്രമുഖ ഡിസൈനർമാരും വൻകിട ഫാഷൻ ബ്രാൻഡുകളും ഒത്തുചേർന്ന ഫാഷൻ വീക്കിൽ ട്രെൻഡ് ലിസ്റ്റിൽ ഇടം നേടാൻ പോകുന്ന കിടിലൻ ഔട്ട്ഫിറ്റുകൾ അവതരിക്കപ്പെട്ടു. ഇത്തവണത്തെ റൺവേകൾ നൽകുന്ന പ്രധാന സന്ദേശം വസ്ത്രധാരണത്തിലെ മാനം അല്ലെങ്കിൽ 'ഡൈമൻഷൻ' തന്നെയാണ്. വെറുമൊരു അലങ്കാരത്തിനപ്പുറം, വസ്ത്രങ്ങളുടെ ഘടനയിലും തുണിത്തരങ്ങളുടെ മാറ്റിലും തികച്ചും വിപ്ലവകരവും ചലനാത്മകവുമായ മാറ്റങ്ങളാണ് കണ്ടത്.മിനിമലിസവും ധീരമായ മോഡേൺ പരീക്ഷണങ്ങളും ഒത്തുചേരുന്ന അപൂർവ്വ സുന്ദരമായ കാഴ്ചയ്ക്കാണ് ഫാഷൻ ലോകം സാക്ഷ്യം വഹിച്ചത്. ന്യൂയോർക്ക് ഫാഷൻ വീക്കിൽ തിളങ്ങിയ
കൂളസ്റ്റ് ഫാഷൻ ട്രെൻഡ്സ് അറിഞ്ഞിരിക്കാം.
കളർഫുൾ ലുക്ക്സും പ്രാക്ടിക്കൽ അക്സസറികളും
മോണോക്രോം തരംഗത്തിന് ശേഷം നിറങ്ങളുടെ മനോഹരമായ മിശ്രണങ്ങളിലേക്ക് ഫാഷൻ ലോകം ചുവടുവെക്കുന്നു. വ്യത്യസ്ത നിറങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ റൺവേകളിൽ വലിയ ശ്രദ്ധ നേടി. അന്ന സൂയി, തോം ബ്രൗൺ , കോച്ച് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ കളക്ഷനുകളിലൂടെ ഈ വിപ്ലവകരമായ നിറക്കൂട്ടുകളാണ് അവതരിപ്പിച്ചത്.
അലങ്കാരത്തിന് മാത്രമായി അക്സസറികൾ ഉപയോഗിക്കുന്ന രീതി മാറ്റിനിർത്തി, ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന രീതിയിലേക്ക് അവ മാറി. വലിയ ടോട്ട് ബാഗുകളും അത്യാധുനിക സ്നീക്കേഴ്സുമായിരുന്നു ഇത്തവണത്തെ പ്രധാന താരം.് ഹോക്കയുടെ പുതിയ സ്നീക്കേഴ്സുകൾ റൺവേയിൽ പ്രദർശിപ്പിച്ചപ്പോൾ, ജെയ്ൻ വേഡ് ,കിൻ സ്നീക്കേഴ്സുകളും കിയോട്ട് ടോട്ട് ബാഗുകളുമാണ് തങ്ങളുടെ മോഡലുകളിൽ അവതരിപ്പിച്ചത്.
fashion week photos|photo:getty[Missing Credit]
സ്‌കർട്ട്സ് ഓവർ പാന്റ്സ്
രണ്ടായിരത്തിന്റെ തുടക്കത്തിൽ തരംഗമായിരുന്ന, പാന്റ്സിന് മുകളിൽ സ്‌കിർട്ട് ധരിക്കുന്ന ശൈലി കൂടുതൽ മോഡേൺ മാറ്റങ്ങളോടെ തിരികെയെത്തിയിരിക്കുകയാണ്. ടി.ഡബ്ല്യു.പി ട്രൗസറുകൾക്കൊപ്പം ഫിറ്റഡ് മിനി സ്‌കിർട്ടുകൾ പരീക്ഷിച്ചപ്പോൾ, കോച്ച് സുതാര്യമായ പാന്റ്സുകൾക്ക് മുകളിൽ പെൻസിൽ സ്‌കർട്ടുകൾ ചേർത്തുവെച്ച് ശ്രദ്ധ നേടി.
ബ്ലേസറുകളും ബ്രൂച്ചുകളും ഷിമ്മർ ഫാബ്രിക്കും
വീട്ടിലുള്ള വസ്ത്രങ്ങളിൽ തന്നെ പരീക്ഷിക്കാവുന്ന ഒന്നാണ് ബ്ലേസറുകളിൽ ബ്രൂച്ചുകൾ അണിയുന്ന ശൈലി. സാധാരണയായി ഉപയോഗിക്കുന്ന റൈൻസ്റ്റോൺ ബ്രൂച്ചുകൾക്ക് പകരം ലെതർ , ഫെതർ എന്നിവയിൽ നിർമ്മിച്ച വ്യത്യസ്തമായ ബ്രൂച്ചുകളാണ് ഇത്തവണ ട്രെൻഡായത്. കോച്ച്, റാൽഫ് ലോറൻ എന്നീ പ്രമുഖരാണ് ഈ മാജിക് റൺവേയിൽ കൊണ്ടുവന്നത്.മേക്കപ്പിലെ ഷിമ്മർ ട്രെൻഡുകൾ പോലെ ഔട്ട്ഫിറ്റിലും ഷിമ്മർ ലുക്കുകൾ തരംഗമാവുകയാണ്. കൾട്ട് ഗായാ , റാൽഫ് ലോറൻ എന്നിവരുടെ റൺവേകളിൽ ഷിമ്മർ ഫാബ്രിക്കുകൾ തങ്ങളുടെ കളക്ഷനിൽ ഷിമ്മർ ഫാബ്രിക്കുകൾ ഉൾപ്പെടുത്തി.
ടൈഡ് സ്വെറ്ററും എക്സ്ട്രാ ലോങ് നെക്ലേസുകളും
ലെയറിംഗ് വസ്ത്രധാരണ രീതികളിൽ ഏറ്റവും ആകർഷകമായി മാറിയത് അരക്കെട്ടിലോ ഇടുപ്പിലോ സ്വെറ്ററുകളും ജാക്കറ്റുകളും കെട്ടിയിടുന്ന ശൈലിയാണ്. കോച്ച്, ലവ്ഷാക്ക് ഫാൻസി എന്നീ ബ്രാൻഡുകളുടെ പ്രെസന്റേഷനിൽ ഇത്തരം 'ടൈഡ് സ്വെറ്റർ' ലുക്കുകൾ ധാരാളമായി അവതരിക്കപ്പെട്ടു.2010-കളിലെ ഫാഷൻ ലോകത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വളരെ നീളമേറിയ മാലകൾ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. ടി.ഡബ്ല്യു.പി, കോച്ച്, ക്രിസ്റ്റ്യൻ സിറിയാനോ , കൾട്ട് ഗായാ തുടങ്ങിയ മുൻനിര ഡിസൈനർമാർ തങ്ങളുടെ വസ്ത്രങ്ങൾക്കൊപ്പം എക്സ്ട്രാ ലോങ് നെക്ലേസുകൾ പെയർ ചെയ്തു.
ഫ്രിഞ്ച് ട്രെൻഡ്
ഔട്ട്ഫിറ്റിനെ ആകർഷകമാക്കുന്ന ഫ്രിഞ്ച് പാറ്റേണുകൾ ഇത്തവണത്തെ റൺവേകളിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. വ്സ്ത്രങ്ങൾക്ക് അലങ്കാരമാകുകയെന്നതിന് അപ്പുറത്തേയ്ക്ക് ഒരോ ഡ്രസിനും സ്റ്റേറ്റ്മെന്റ് ലുക്ക് കൊണ്ടുവരാൻ ഈ ഫ്രിഞ്ചുകൾക്ക് കഴിയും. പ്രമുഖ ബ്രാൻഡുകളുടെ കളക്ഷനുകളിലെല്ലാം ഫ്രിഞ്ച് ഡിസൈനുകൾ ഉൾപ്പെട്ടിരുന്നു.. ഗ്രീഷ്യൻ മോഡൽ ടോപ്പുകളിലും സ്‌കർട്ടുകളിലും മാത്രമല്ല, വലിയ ക്ലച്ച് ബാഗുകളിലും നിറ്റ് വസ്ത്രങ്ങളിലും ഫ്രിഞ്ച് ശൈലി ഇടംനേടി.
പ്രിന്റ്മാക്‌സിംഗ്
ലാളിത്യത്തിന്റെ ശൈലിയായ മിനിമലിസത്തെ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് പ്രിന്റുകളുടെയും പാറ്റേണുകളുടെയും ഒരു മഹാമേളയാണ് റൺവേകളിൽ കണ്ടത്. ഒന്നിലധികം വ്യത്യസ്ത പ്രിന്റുകളും, ബോൾഡ് സ്ട്രൈപ്പുകളും, അനിമൽ പ്രിന്റുകളും ഒന്നിച്ച് ചേർത്ത് ധരിക്കുന്ന 'പ്രിന്റ്മാക്‌സിംഗ് രീതി മുൻനിര ബ്രാൻഡുകളെല്ലാം തന്നെ മുന്നോട്ടുവെച്ചിരുന്നു. നിറങ്ങളും പാറ്റേണുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇത്തരം പരീക്ഷണങ്ങൾ ഫാഷൻ ലോകത്ത് വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.വസ്ത്രധാരണം എന്നത് നിസാരകാര്യമല്ലെന്നും അത് വ്യക്തിഗത സന്തോഷത്തിന്റെയും ആവിഷ്‌കാരത്തിന്റെയും ഭാഗമാണെന്നും തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ ന്യൂയോർക്ക് ഫാഷൻ വീക്ക്. പഴയകാല ട്രെൻഡുകളുടെ തിരിച്ചുവരവും മോഡേൺ ഡിസൈൻ സമന്വയവും അവിടെ കാണാൻ കഴിഞ്ഞു. വരാനിരിക്കുന്ന മാസങ്ങളിൽ ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളുടെ വാർഡ്രോബുകളിൽ ഈ ട്രെൻഡുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നതിൽ സംശയമില്ല.
Content Highlights: New York Fashion Week showcased dimensional and dynamic clothing designs combining minimalism with bold modern experiments., Key trends include colorful looks, practical accessories like tote bags and sneakers, and skirts worn over pants., Statement accessories like brooches on blazers, extra long necklaces, and tied sweaters are making a major comeback., Shimmer fabrics, fringe patterns, and bold print mixing are set to dominate wardrobes this season.
Published: 23 Sept 2026, 12:35 pm IST
ABOUT THE AUTHOR

സുജിത സുഹാസിനി
sujitha@mpp.co.inമാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്റർ. ഫാഷൻ, ലൈഫ്സ്റ്റൈൽ വിഷയങ്ങളിൽ താത്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented