ന്ത്യക്കാരനായ തന്റെ ഭർത്താവിനെ സാമൂഹികമാധ്യമങ്ങളിൽ വംശീയമായി അധിക്ഷേപിച്ചതിനെതിരേ ഇറ്റാലിയൻ വനിത രം​ഗത്ത്. ഭർത്താവ് ജോണിനൊപ്പം ദുബായിൽ താമസിക്കുന്ന എലിസ എന്ന യുവതിയാണ് തങ്ങൾ നേരിട്ട വിദ്വേഷത്തിനെതിരേ തുറന്നടിച്ചത്. ലോകം ചിലപ്പോൾ എത്രമാത്രം വിരൂപമാണെന്ന് കാണിക്കാനാണ് താൻ ഇക്കാര്യം പോസ്റ്റ് ചെയ്യുന്നതെന്ന് അവർ വ്യക്തമാക്കി. 

To advertise here,

സങ്കടം തോന്നുന്നു. നിങ്ങൾക്ക് ഈ ഒരു ഇന്ത്യക്കാരനെയാണോ കിട്ടിയത്? അവർ ഒന്നിന്നും കൊള്ളാത്തവരാണ്, എലിയുടെ പോസ്റ്റിന് താഴെ ഒരു സ്ത്രീ കമന്റിട്ടു. ഈ കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് വിദ്വേഷം തുറന്നുകാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി എലി ഇൻസ്റ്റ​ഗ്രാമിൽ റീൽ പങ്കുവെച്ചു. 

'ഞങ്ങളുടെ യാത്രകൾ പങ്കുവെക്കുന്നതുകൊണ്ട് മാത്രം എല്ലാ ആഴ്ചയും ഇത്തരം വംശീയമായ കമന്റുകൾ ലഭിക്കാറുണ്ട്. അവയെ അവഗണിക്കുന്നതിന് പകരം, വിദ്വേഷം യഥാർഥത്തിൽ എത്രമാത്രം വിരൂപമാണെന്ന് ലോകത്തെ കാണിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങൾ യാത്രകൾ ചെയ്തുകൊണ്ടേയിരിക്കും. വിദ്വേഷത്തേക്കാൾ എത്രയോ വലുതാണ് സ്നേഹം', എലി കുറിച്ചു.