ഇരട്ട കുട്ടികളുടെ രണ്ടാം ജന്മദിനം ആഘോഷിച്ച് ഇഷ അംബാനി. ആദിത്യശക്തി, കൃഷ്ണ എന്നീ രണ്ടു മക്കളാണ് ഇഷ-ആനന്ദ് പിരാമല്‍ ദമ്പതികള്‍ക്ക്. മുംബൈയിലെ ആന്റില വീട്ടില്‍വെച്ചായിരുന്നു പിറന്നാളാഘോഷം നടന്നത്. ആഘോഷത്തോടനുബന്ധിച്ച് ആന്റില പൂക്കളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. 

To advertise here,

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടേയും ഭാര്യ നിത അംബാനിയുടേയും മകളാണ് ഇഷ. പിരാമല്‍ ഗ്രൂപ്പ് ചെയര്‍മാനായ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലാണ് ഇഷയുടെ ഭര്‍ത്താവ്. 

2018 ഡിസംബറിലായിരുന്നു ഇഷയുടേയും ആനന്ദിന്റേയും വിവാഹം. 2022-ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നു. മുംബൈയിലെ ജിയോ വേള്‍ഡ് ഗാര്‍ഡനില്‍വെച്ചായിരുന്നു കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനന്യ പാണ്ഡേ, കിയാര അദ്വാനി തുടങ്ങി വന്‍ താരനിരയെ ക്ഷണിച്ചുകൊണ്ടായിരുന്നു ഒന്നാം പിറന്നാള്‍ ആഘോഷം. എന്നാല്‍, ആഡംബരം കുറച്ചുകൊണ്ടായിരുന്നു ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്.