ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒന്നിലേറെ പേര്‍ എത്തുന്നത് ഓഫീസുകളിലും മറ്റും ഇടയ്ക്ക് സംഭവിക്കാറുണ്ട്. പ്ലാന്‍ ചെയ്യാതെ തികച്ചും യാദൃച്ഛികമായി സംഭവിക്കുന്ന അത്തരം നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിവെക്കുന്നതും സ്റ്റാറ്റസുകളായും സ്റ്റോറികളായും പങ്കുവെക്കുന്നതും പതിവാണ്. അത്തരത്തിലൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഇര്‍ഷാദ് അലി. 

To advertise here,

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍' എന്ന ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിക്കിടെയുള്ള ചിത്രമാണ് ഇര്‍ഷാദ് പങ്കുവെച്ചത്. ഒപ്പം രസകരമായൊരു കുറിപ്പും. നടി ലെന, നിര്‍മാതാവ് ഷാജി നടേശന്‍ എന്നിവരാണ് പാക്കപ്പ് പാര്‍ട്ടിക്ക് 'ഡ്രസ് കോഡി'ല്‍ എത്തിയത്. അതും തികച്ചും യാദൃച്ഛികമായി. 

ഇര്‍ഷാദ് അലിയുടെ കുറിപ്പ്

ആദ്യമെത്തിയത്  ലെനയായിരുന്നു,
തൊട്ടു പിറകെ ഈ ഞാനും. 
ഇതെങ്ങനെ എന്ന  അത്ഭുതത്തില്‍, 
ആശ്ചര്യത്തില്‍ ഞങ്ങള്‍...
മനപ്പൂര്‍വം എന്ന കളിയാക്കലുമായി ചുറ്റുമുള്ളവര്‍.
'ഡ്രസ്സ് കോഡ് ഉള്ളത് ബാക്കി ആരും അറിഞ്ഞില്ലേ'
എന്ന തമാശയോടെ 
നടേശന്‍ മുതലാളിയും എത്തിയതോടെ  സീന്‍ കളറായി.

ഒട്ടും പ്ലാന്‍ ചെയ്യാതെ സംഭവിച്ചതാണെങ്കിലും,
നല്ലോണം പ്ലാന്‍ ചെയ്ത്  ഞങ്ങളതൊരു ചിരിയോര്‍മയാക്കി...
ജീത്തു ജോസഫിന്റെ 'വലതു വശത്തെ കള്ളന്റെ'  പാക്കപ്പ് പാര്‍ട്ടിയില്‍ നിന്നും....