
ആമിര് ഖാന്റെ മകള് ഇറാ ഖാനും ഫിറ്റ്നസ് ട്രെയ്നര് നൂപുര് ഷിക്കാരെയും വിവാഹത്തിന് ഒരുങ്ങുകയാണ്. അടുത്ത ജനുവരി മൂന്നിനാണ് ഇരുവരുടേയും വിവാഹം നടക്കുക. ഇപ്പോഴിതാ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള് ആരംഭിച്ചിരിക്കുകയാണ് ഇരുകുടുംബങ്ങളും.
മഹാരാഷ്ട്രയിലെ പരമ്പരാഗത വിവാഹ ചടങ്ങുകളില് ഒന്നായ 'കേല്വന്' ആഘോഷത്തിന്റെ ചിത്രങ്ങള് ഇറ ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്. ഇരുകുടുംബങ്ങളും ഇരുവരേയും സ്വീകരിക്കുന്ന ചടങ്ങാണിത്. ബന്ധുക്കളായ സ്ത്രീകള് ഇറയെ പൂക്കള്കൊണ്ടുള്ള ആഭരണങ്ങള് അണിയിക്കുന്ന ചടങ്ങും ഇതിനൊപ്പം നടന്നു.
ഗോള്ഡന് എംബ്രോയ്ഡറിയുള്ള ചുവപ്പ് സാരിയാണ് ഇറ ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം ഒരു സ്ലീവ് ലെസ് കറുപ്പ് ബ്ലൗസും പെയര് ചെയ്തു. നെറ്റിയില് ചുവന്ന പൊട്ടുമുണ്ട്. മഞ്ഞ കുര്ത്തയും വെള്ള പൈജാമയുമായിരുന്നു നൂപുറിന്റെ വേഷം.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന് ഒരുങ്ങുന്നത്. കഴിഞ്ഞ നവംബറില് മുംബൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഒരു സൈക്ലിങ് ഇവന്റിനിടേയാണ് നൂപുര് ഇറയെ കണ്ടുമുട്ടുന്നത്.
ആമിര്ഖാന്റെ ആദ്യ ഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. 2002-ലാണ് ഇരുവരും പിരിഞ്ഞത്. ഈ ബന്ധത്തില് ചലച്ചിത്രപ്രവര്ത്തകനായ ജുനൈദ് ഖാന് എന്നൊരു മകന് കൂടിയുണ്ട്.
Content Highlights: ira khan and nupur are all smiles in new pics from pre wedding ceremony
Published: 08 Nov 2023, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented