മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധനകനിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് യുവതി. ടിക്കറ്റ് പരിശോധിച്ചതിനുപിന്നാലെ തനിക്ക് ഇൻസ്റ്റഗ്രാമിൽ റെയിൽവേ ടിക്കറ്റ് എക്സാമിനറുടെ ഫോളോ റിക്വസ്റ്റ് എത്തിയെന്നാണ് യുവതി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. യാത്രയ്ക്കിടെയുണ്ടായ അനുഭവം തന്നെ ഞെട്ടിച്ചെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ റെയിൽവേയെ ഉൾപ്പെടെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ കുറിപ്പ്.
അടുത്തിടെ നടത്തിയ തീവണ്ടിയാത്രയ്ക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥൻ ഇൻസ്റ്റഗ്രാമിൽ തന്നെ തിരഞ്ഞുകണ്ടെത്തി, ഫോളോ റിക്വസ്റ്റ് അയച്ചതുകണ്ടപ്പോൾ ഞെട്ടിപ്പോയി.
റിസർവേഷൻ ചാർട്ടിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമായിരിക്കണം ഉദ്യോഗസ്ഥൻ തന്നെ കണ്ടെത്തിയത്. റിക്വസ്റ്റ് കണ്ടപ്പോൾ ശരിക്കും പേടിയാണ് തോന്നിയതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേയ്ക്ക് നൽകുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ഉദ്യോഗസ്ഥർ ദുരുപയോഗംചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഇത് ഒറ്റപ്പെട്ട സംഭവമാണോ, അതോ സമാനമായ അനുഭവങ്ങൾ മറ്റുള്ളവർക്കുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും യുവതി കുറിപ്പിൽ പറയുന്നു.
Content Highlights: A woman was shocked to receive a follow request on Instagram from a railway ticket examiner who had checked her ticket during a recent train journey.
Published: 24 Sept 2025, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented