
പ്രതിസന്ധി ഘട്ടത്തില്‍ തളരാതെ പൊരുതി നിന്നവരാണ് ജീവിതത്തില്‍ വിജയിച്ചിട്ടുള്ളത്. അങ്ങനെയൊരു പോരാട്ടത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി മുന്നേറുന്നത്. പാകിസ്താനിലെ ലാഹോറില്‍ നിന്നുള്ള മീരാബ് എന്ന പെണ്‍കുട്ടിയാണ് ആ പോരാളി.
ഫാസ്റ്റ്ഫുഡ് കമ്പനിയായ കെഎഫ്‌സിയുടെ ഡെലിവെറി ഗേളാണ് മീരാബ്. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി ചെയ്യുന്ന മീരാബ് പഠനത്തിനായുള്ള പണം കണ്ടെത്താണ് സ്‌കൂട്ടറില്‍ നിരത്തുകളിലൂടെ ഓടുന്നത്. പകല്‍ ക്ലാസുള്ളതിനാല്‍ രാത്രിയിലാണ് ഈ ഓട്ടപ്പാച്ചില്‍.
രോഗിയായ അമ്മയുടെ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തുന്നതും ഈ ജോലിയിലൂടെയാണ്. ഇനി മൂന്നു വര്‍ഷം കൂടി ഈ ജോലി തുടരുമെന്നും പിജി പഠനം കൂടി പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ഫാഷന്‍ ബ്രാന്റ് പുറത്തിറക്കുകയാണ് ലക്ഷ്യമെന്നും മീരാബ് പറയുന്നു.
ഫിസ ഇജാസ് എന്ന ലാഹോറുകാരി ലിങ്ക്ഡ് ഇന്നില്‍ മീരാബിന്റെ ജീവിതം പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫിസ് കെഎഫ്‌സി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതു ഡെലിവെറി ചെയ്യാനെത്തിയത് മീരാബ് ആയിരുന്നു.
രാത്രിയിലും ജോലി ചെയ്യുന്ന പെണ്‍കുട്ടി എന്നു കേട്ടപ്പോള്‍ അവളെ അഭിനന്ദിക്കണമെന്നു തോന്നി. ഞാനും എന്റെ സുഹൃത്തും ഗേറ്റിന് പുറത്തുതന്നെ കാത്തിരുന്നു. പത്തു മിനിറ്റോളം അവളുമായി സംസാരിച്ചു. അവളുടെ ജീവിതം അറിഞ്ഞു. ഫിസ പോസ്റ്റില്‍ പറയുന്നു. ഇതിനൊപ്പം മീരാബിന്റെ ചിത്രവും ഫിസ പങ്കുവെച്ചിരുന്നു.
ഇതു നിരവധി പേര്‍ കാണുകയും അമ്പതിനായിരത്തോളം പോര്‍ ലൈക്ക് ചെയ്യുകയും 1500 പേര്‍ കമന്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ മീരാബിന്റെ പഠനച്ചെലവ് ഒരു ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയും ചെയ്തു.
Content Highlights: inspirational story of kfc delivery girl in pakistan goes viral
Published: 01 Aug 2022, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented