ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് (ലിപോസക്ഷന്) പിന്നാലെയുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. 27 കാരിയായ മെക്സിക്കന്‍ ഇന്‍ഫ്ളുവന്‍സര്‍ ഡെന്നിസ് റേയിസാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചത്. മെക്സികോയിലെ ഒരനധികൃത ക്ലിനിക്കില്‍ ജനുവരി 26 നാണ് ഡെന്നിസ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടര്‍ ഡെന്നിസിന് ഞരമ്പിലൂടെ നല്കിയ മരുന്നായിരിക്കാം പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് നിഗമനമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സുഖം പ്രാപിച്ചുവരുന്നതായി ഡെന്നിസ് തന്റെ ഫോളോവേഴ്സിനോട് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം മൂലം ഡെന്നിസിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ സഹായം ലഭിക്കുന്നതിനുമുമ്പ് ഡെന്നിസിന് ഹൃദയസ്തംഭനം സംഭവിച്ചതായി യുവതിയുടെ അമ്മാവന് ആമ്മവോ റോഡ്രിഗ്വിസ് പറഞ്ഞു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
ഡെന്നിസിന് എട്ടുവയസ്സ് പ്രായമുള്ള മകനുണ്ട്. യുവതിയ്ക്ക് നേരത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സാകേന്ദ്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഡെന്നിസിന്റെ കുടുംബം. ഡെന്നിസിന്റെ മരണത്തെ തുടര്‍ന്ന് സൗന്ദര്യവര്‍ധക ചികിത്സാകേന്ദ്രങ്ങളിലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
Content Highlights: Mexican influencer Dennis Rayza died after complications from liposuction surgery
Published: 02 Feb 2025, 03:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented