ഇത് ശരിക്കുമുള്ള കല്യാണമാണോയെന്നും സീരിയല്‍ ഷൂട്ടാണെന്ന് കരുതിയെന്നെല്ലാം കമന്റുകള്‍ വന്നിട്ടുണ്ട്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ അനുമോളുടെ വിവാഹമാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡിങ് ടോപിക്. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലാണ് അനുമോൾ വിവാഹിതയായത്.
തമിഴ്നാട് സ്വദേശിയും നടനും മോഡലും ഇന്റഫ്‌ളുവൻസറുമായ ഭുവനേഷ് രാജേന്ദിരനാണ് അനുമോളുടെ വരൻ.
വിവാഹിതരാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതുവരെ അനുമോളുടെ വിവാഹത്തെക്കുറിച്ച് ആരാധകർ അറിഞ്ഞിരുന്നില്ല. താരമാകട്ടെ വിവാഹവിശേഷം അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.
പുതിയതുടക്കത്തിന്‍റെ ആഘോഷം എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം അനുമോള് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ അനുമോൾ വിവാഹിതയാകുകയാണോ എന്ന അഭ്യൂഹം ഉയർന്നെങ്കിലും ഇതുസംബന്ധിച്ച ചോദ്യങ്ങളോട് താരം രസകരമായാണ് പ്രതികരിച്ചത്.
അതിനാൽ ശരിക്കുമുള്ള വിവാഹമാണോയെന്ന് പലർക്കും സംശയമായിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിൽ പുതിയ വെളിപ്പെടുത്തലുമായി അനുമോളെത്തിയിരിക്കുകയാണ്.
വിവാഹം കഴിഞ്ഞുവെന്നും ഭർത്താവിനെ പരിചയപ്പെടുത്തിയില്ല ഇതാണ് ഭുവനേഷെന്നും അനു പറഞ്ഞു. വിവാഹത്തെക്കുറിച്ചും തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ചും കൂടുതൽ പിന്നീട് വിശദമായി പറയാമെന്നും അനു പറയുന്നതും വീഡിയോയിലുണ്ട്. നല്ല സന്തോഷത്തിലാണെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.
ഇതിനിടയിൽ താൻ എന്തുകൊണ്ടാണ് വിവാഹവിവരം രഹസ്യമാക്കി വെച്ചതെന്നും അനുമോൾ തുറന്നുപറഞ്ഞു. തന്റെ വിവാഹം വലിയ സന്തോഷമുളള കാര്യമാണ്. കൊട്ടിഘോഷിച്ചുനടന്നാൽ എന്നെയിഷ്ടയില്ലാത്ത ഒരുപാടുപേരുണ്ട്, ഇപ്പോൾ തന്നെ ഓരോന്ന് എഴുതിപ്പിടിപ്പിക്കുകയാണ്. ഉള്ള സന്തോഷം നിലനിർത്താൻ വേണ്ടിയാണ് വിവാഹം ആരേയും അറിയിക്കാതെ വച്ചത്. ആദ്യം പറയാതെ അവസാനം എല്ലാവരോടും പറയാമെന്നാണ് വിചാരിച്ചത്. എനിക്ക് മോശം വരണമെന്ന് വിചാരിക്കുന്ന ഒത്തിരിപേരുണ്ട്. പറയാത്തതിൽ ആരുമൊന്നും വിചാരിക്കരുതെന്നും അനുമോൾ തുറന്നുപറഞ്ഞു.
ഗുരുവായൂരിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ ഇത് ശരിക്കുമുള്ള വിവാഹമാണോയെന്നും ആരാധകർ ആദ്യം സംശയമുയർത്തിയിരുന്നു. എന്നാൽ വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധിയാളുകളാണ് ആശംസകളുമായെത്തിയത്. ഇത് ശരിക്കുമുള്ള കല്യാണമാണോയെന്നും സീരിയൽ ഷൂട്ടാണെന്നും കരുതിയെന്നെല്ലാം കമന്റുകൾ വന്നിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെയും ജനപ്രിയ കോമഡി ഷോകളിലൂടെയുമാണ് അനുമോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായെത്തിയ അനുമോൾ ടൈറ്റിൽ വിന്നറായിരുന്നു.
Content Highlights: Actress and Bigg Boss Malayalam Season 7 winner Anumol RS got married to Tamil actor and influencer Bhuvanesh Rajendiran at Guruvayur Temple., She kept the wedding a secret to protect her happiness from negativity and negative comments., Anumol officially confirmed the news by sharing wedding photos and a YouTube video introducing her husband.
Published: 18 Aug 2026, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented