
നാഗ്പുർ: കഫേ ഉടമ ശിവ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ. നാഗ്പുരിൽവെച്ചാണ് ശ്രദ്ധ ദുബെയെയും സഹോദരി രശ്മി ദുബെയെയും ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും നാഗ്പുർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ഡ്രൈവർ ഡാനിഷും അറസ്റ്റിലായിട്ടുണ്ട്.
ലഖ്നൗവിൽ നിരവധി റെസ്റ്റോറന്റുകളുടെ ഉടമയായ ശിവ ശർമ്മ ശ്രദ്ധ ദുബെയുടെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ശ്രദ്ധയും സഹോദരിയും ചേർന്ന് മകനെ ബ്ലാക്ക്മെയിൽ ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ശിവ ശർമ്മയുടെ മാതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് പോലീസ് കേസ് അന്വേഷിക്കാൻ ആരംഭിച്ചത്.
സംഭവത്തിന് ശേഷം ലഖ്നൗവിൽ നിന്ന് നേപ്പാളിലേക്ക് കടന്ന പ്രതികൾ പിന്നീട് ആഗ്ര വഴിയാണ് നാഗ്പൂരിലെത്തിയത്. ഇവർ വീണ്ടും രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 50,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ ലഖ്നൗവിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.
ഒളിവിൽ കഴിയവെ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ശ്രദ്ധ സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചിരുന്നു. ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നുമാണ് ശ്രദ്ധ വീഡിയോയിൽ വാദിച്ചത്. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നും ശ്രദ്ധ അവകാശപ്പെട്ടിരുന്നു.
Content Highlights: Social media influencer Shraddha Dubey arrested in Nagpur along with her sister and driver., Accused of murdering Lucknow cafe owner and apartment complex owner Shiva Sharma., Victim's mother filed a complaint alleging blackmail and murder., Accused fled to Nepal and Agra before being captured in Nagpur., Shraddha claimed innocence via social media videos, alleging suicide due to debts.
Published: 20 Oct 2026, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented