സെലിബ്രിറ്റികളെ ആശങ്കയിലാഴ്ത്തി സ്വകാര്യദൃശ്യങ്ങള്‍ പുറത്താവുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. നേരത്തെ, പാക് ടിക്- ടോക് താരങ്ങളായ ഇംഷാ റഹ്മാന്റേയും മിനാഹില്‍ മാലിക്കിന്റേയും സ്വകാര്യദൃശ്യങ്ങളെന്ന പേരില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇംഷ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്തു. പ്രചരിച്ച വീഡിയോ വ്യാജമാണെന്നായിരുന്നു മിനാഹില്‍ മാലിക്കിന്റെ വിശദീകരണം. ഇന്‍ഡോനീഷ്യന്‍ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി ലിഡിയ ഒനികിന്റേതെന്ന പേരിലാണ് ഏറ്റവും ഒടുവില്‍ പ്രചരിക്കുന്ന വീഡിയോ.
ലിഡിയയുടേതെന്ന പേരില്‍ 12 മിനിറ്റുള്ള ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. ഗെയിമിങ് ലോകത്ത് ശ്രദ്ധേയയായ ലിഡിയ ഒനികിനെ പത്തുലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇ- സ്പോര്‍ട്സ് ബ്രാന്‍ഡായ ഒനികിന്റെ അംബാസിഡറാണ് ലിഡിയ.
അതേസമയം, സംഭവത്തെക്കുറിച്ച് ലിഡിയ പ്രതികരിച്ചിട്ടില്ല. പ്രചരിക്കപ്പെടുന്ന ദൃശ്യങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച തുടരുമ്പോഴും അവര്‍ ഇക്കാര്യത്തില്‍ മൗനത്തിലാണ്. തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നത് തുടരുന്നുമുണ്ട്.
നേരത്തെ, ഇംഷാ റഹ്മാന്റേതെന്ന രീതിയില്‍ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. വീഡിയോ പുറത്തായതിനു പിന്നാലെ താരത്തിന് വ്യാപക ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. ഇതിനു പിന്നാലെയാണ് ഇംഷ തന്റെ ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സായിരുന്നു ടിക്ടോക്കില്‍ ഇംഷയ്ക്കുണ്ടായിരുന്നത്.
പങ്കാളിയുമൊത്തുള്ള ദൃശ്യങ്ങളായിരുന്നു മിനാഹില്‍ മാലിക്കിന്റെ പേരില്‍ പ്രചരിച്ചത്. ഈ വീഡിയോ വ്യാജമാണെന്നും വിഷയത്തില്‍ പരാതി നല്‍കിയതായും താരം വ്യക്തമാക്കിയിരുന്നു.
Content Highlights: Indonesian celebrity, Lydia Onick, private video allegedly featuring her surfaced
Published: 15 Nov 2024, 08:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented