സോഷ്യല്‍ മീഡിയയില്‍ ഹൃദ്യമായ വീഡിയോ പങ്കുവെച്ച് എയര്‍ ഹോസ്റ്റസ്. ഇന്‍ഡിഗോയുടെ എയര്‍ ഹോസ്റ്റസായ പര്‍മിത റോയ് വിമാനത്തില്‍വെച്ച് മാതാപിതാക്കള്‍ക്ക് സര്‍പ്രൈസ് ഒരുക്കുകയായിരുന്നു. വിമാനത്തിലേക്ക് തന്റെ അച്ഛനേയും അമ്മയേയും പര്‍മിത സ്വാഗതം ചെയ്യുന്നതില്‍നിന്നാണ് വീഡിയോ തുടങ്ങുന്നത്. പര്‍മിതയെ കണ്ട് അമ്മ അദ്ഭുതത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ പര്‍മിതയുടെ അച്ഛനും ചിരിയോടെ വിമാനത്തിലേക്ക് കയറുന്നു. പര്‍മിത ഇരുവരുടേയും കാല്‍തൊട്ട് വന്ദിക്കുന്നതും വീഡിയോയില്‍ കാണാം. 

To advertise here,

'ഒരു ലീഡ് കാബിന്‍ ക്രൂ ആയി ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ സര്‍പ്രൈസ്. എന്നെന്നും ഓര്‍ക്കുന്ന നിമിഷം. സ്വപ്‌നയാത്ര.' എന്ന വാചകങ്ങള്‍ക്കൊപ്പമാണ് വീഡിയോ തുടങ്ങുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രക്കാരാണ് വിമാനത്തിലുള്ളതെന്ന ക്യാപ്ഷനും പര്‍മിത വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. 

ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'ഇത് വളരെ ഹൃദ്യമാണ്. അവരുടെ മുഖത്തെ അഭിമാനം എല്ലാം പറയുന്നു.' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'നിങ്ങള്‍ക്ക് കഴിയുന്ന ഏറ്റവും മികച്ച വഴിയിലൂടെ നിങ്ങളുടെ മാതാപിതാക്കളെ അഭിമാനം കൊള്ളിച്ചു. എത്ര മനോഹരമായ നിമിഷം.' എന്നായിരുന്നു ഒരു കമന്റ്. 'വിമാനത്തില്‍വെച്ച് അവള്‍ അവരുടെ കാല്‍ തൊടുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്തുമാത്രം വിനയം!' എന്നായിരുന്നു ഒരാള്‍ കുറിച്ചത്.