
കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലെ വാക്ക് ഇന്‍ ഓവനില്‍ 19 വയസ്സുകാരി ഗുര്‍സിമ്രാന്‍ കൗര്‍ എന്ന ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കുടുംബത്തിനായി ഒരു കോടി രൂപ സമാഹരിച്ച് കാനഡയിലെ സിഖ് സംഘടനയായ മാരിടൈം സിഖ് സൊസൈറ്റി.
പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ഗുര്‍സിമ്രാന്‍ കൗറും അമ്മയും കഴിഞ്ഞ രണ്ടു വർഷമായി കാനഡയിലെ ഹാലിഫാക്‌സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഇടക്കിടെ കാണാറുള്ള മകളെ ഒരു മണിക്കൂറിലധികമായി കാണാതായതിനെ തുടര്‍ന്ന് അമ്മ നടത്തിയ തിരച്ചിലിലാണ് മകളെ വാക്ക് ഇൻ ഒവനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാള്‍മാര്‍ട്ട് സ്റ്റോറിലെ ബേക്കറയിലാണ് ശനിയാഴ്ച സംഭവമുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൗറിന്റെ മരണകാരണം ഇതുവരെ വ്യക്തമല്ല. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി സിഖ് സമുദായംഗമാണെന്ന് മാരിടൈം സിഖ് സൊസൈറ്റി സ്ഥിരീകരിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലുധിയാന സ്വദേശികളായ കൗറും അമ്മയും യു.കെയില്‍ നിന്ന് കാനഡയിലെത്തിയത്. കൗറിന്റെ അച്ഛനും സഹോദരനും ഇന്ത്യയിലാണുള്ളത്.
കാനഡയിലെ സിഖ് സമുദായത്തിലുള്ളവരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഇന്ത്യയില്‍ നിന്ന് കുടുംബാഗങ്ങളെ കാനഡിയിലേക്ക് എത്തിക്കാനുള്ള ധനസഹായം ഉള്‍പ്പടെ മാരിടൈം സിഖ് സൊസൈറ്റി നല്‍കുന്നുണ്ട്. ഇതിനായി സജ്ജമാക്കിയിട്ടുള്ള gofundme കാമ്പയിനിലൂടെ കൗറിന്റെ കുടുംബത്തിനായി 1,18,30,983 കോടി രൂപ (194,849 ഡോളര്‍) ശേഖരിച്ചതായി വെബ്സ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Content Highlights: Indian Woman Dies in Walmart Oven in Canada, Sikh Group Raises Funds
Published: 25 Oct 2024, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented