
ഒരു ജോലി കിട്ടി പണം സമ്പാദിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തുകൊടുക്കാനായിരിക്കും നമ്മള്‍ ആഗ്രഹിക്കുക. അത്തരത്തില്‍ ഒരു ഇന്ത്യന്‍ ടെക്കി തന്റെ മാതാപിതാക്കള്‍ക്ക് ആദ്യ അന്താരാഷ്ട്ര യാത്രയാണ് സമ്മാനിച്ചത്. അതും ലാസ് വെഗാസിലേക്ക്. ഇതുമായി ബന്ധപ്പെട്ട് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായൊരു വീഡിയോയും പങ്കുവെച്ചു.
അമിത് കശ്യപ് എന്ന യുവാവാണ് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള യാത്രയുടെ വീഡിയോ പങ്കുവെച്ചത്. 'ഒരു ചെറിയ പട്ടണത്തില്‍ നിന്ന് ലാസ് വെഗാസിലെ ആകാശ കാഴ്ചയിലേക്ക്. ഗ്രാമത്തില്‍ നിന്ന് വെഗാസിലേക്ക്' എന്ന് വീഡിയോയ്ക്ക് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
വിമാനത്തില്‍ ഇരിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. അച്ഛന്‍ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതും അമ്മ ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നതും കാണാം. 'ഞാന്‍ ഇന്ന് എന്റെ മാതാപിതാക്കളെ ലാസ് വെഗാസിലേക്ക് കൊണ്ടുപോകുന്നു. അവരുടെ ത്യാഗങ്ങളുടെ സമ്മാനം അവരെ കാണിക്കാന്‍' എന്ന ക്യാപ്ഷനും വീഡിയോയ്ക്കുള്ളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തന്റെ മാതാപിതാക്കള്‍ അവരുടെ നാട് വിട്ട് എവിടേയും പോയിട്ടില്ലെന്നും എന്നാല്‍ 'വലിയ സ്വപ്നം കാണാന്‍ ധൈര്യപ്പെട്ട' ഒരു മകനെ വളര്‍ത്തിയെടുത്തുവെന്നും കശ്യപ് പറഞ്ഞു. ലാസ് വെഗാസിലെ തിരക്കേറിയ തെരുവുകള്‍, തിളക്കമാര്‍ന്ന ലൈറ്റുകള്‍, രാത്രി ജീവിതം, കാസിനോകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഇതെല്ലാം ആദ്യമായി യാത്ര ചെയ്യുന്ന രണ്ടുപേരുടെ കണ്ണുകളിലൂടെയാണ് കാണിക്കുന്നത്. ഒരു ഫ്രെയിമില്‍ അവര്‍ ചുറ്റുപാടുകള്‍ വീക്ഷിച്ച് പരസ്പരം കൈകോര്‍ത്ത് നടക്കുന്നത് കാണാം.
'ഈ യാത്ര വെഗാസിനെക്കുറിച്ചുള്ളതല്ല. നിശബ്ദമായി എന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനെക്കുറിച്ചാണ്. വര്‍ഷങ്ങളോളം അവര്‍ ഒന്നും ആവശ്യപ്പെടാതെ ജീവിച്ചു. ഇപ്പോള്‍ അവര്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഒരു ജീവിതം ഞാന്‍ അവര്‍ക്ക് സമ്മാനിക്കുന്നു.' അമിത് വീഡിയോയില്‍ കുറിച്ചു. വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകുയം ചെയ്തു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് അമിതിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. അവരുടെ മുഖത്തെ സന്തോഷം എന്റെ ദിവസത്തെ മനോഹരമാക്കി എന്നാണ് ഒരാള്‍ കുറിച്ചത്. എല്ലാ മക്കളുടേയും സ്വപ്‌നമാണ് നിങ്ങള്‍ നിറവേറ്റിയത് എന്നായിരുന്നു ഒരു കമന്റ്. അവരുടെ ബന്ധുക്കള്‍ക്ക് അവരോട് അസൂയ തോന്നുന്നുണ്ടാകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
യുഎസില്‍ ജോലി ചെയ്യുന്ന അമിത് നേരത്തെ ബിഎംഡബ്ല്യു കാര്‍ വാങ്ങിയതിന്റെ റീലും പങ്കുവെച്ചിരുന്നു. അമേരിക്കയിലെ സ്വന്തം വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മാതാപിതാക്കളുടെ വീഡിയോയും അമിത് പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: indian techies las vegas trip with parents viral
Published: 06 Jul 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented