ന്ത്യന്‍ ഫുട്‌ബോള്‍ താരം സന്ദേശ് ജിംഗാനും ഭാര്യ ഇവാന്‍ക പാവ്‌ലോവയ്ക്കും കുഞ്ഞ് പിറന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവാന്‍ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

To advertise here,

സന്തോഷ വാര്‍ത്ത ഇവാന്‍ക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'ഞങ്ങളുടെ രാജകുമാരിക്ക് ഈ ലോകത്തേക്ക് സ്വാഗതം' എന്ന ക്യാപ്ഷനോടെ ജിങ്കനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഇവാന്‍ക പോസ്റ്റ് ചെയ്തത്. ഇലാന എന്നാണ് കുഞ്ഞിന്റെ പേര്.

2021 ഡിസംബറിലായിരുന്നു ജിങ്കനും റഷ്യന്‍ ഫോട്ടോഗ്രാഫറായ ഇവാന്‍കയും തമ്മിലുള്ള വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ പ്രതിരോധ താരമായ ജിങ്കന്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു. 2014 മുതല്‍ 2020 വരെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞു. നിലവില്‍ ബെംഗളൂരു എഫ്‌സി താരമാണ്.