വിവാഹം എത്രത്തോളം ആഡംബരമായി നടത്താമെന്ന് ആലോചിക്കുന്നവരാണ് മിക്കവരും. സമ്പാദ്യം മുഴുവൻ വിവാഹത്തിനായി ചെലവഴിക്കുന്നവരും കുറവല്ല. വിവാഹത്തിനെത്തുന്ന ബന്ധുക്കൾക്കായി ഒരു ട്രെയ്ൻ കോച്ച് മുഴുവനായി ബുക്ക് ചെയ്ത ഇന്ത്യൻ കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാട്ടും നൃത്തവും കേക്ക് മുറിക്കലുമായി വിവാഹാഘോഷങ്ങൾ ട്രെയ്നിൽ നിന്ന് തന്നെ തുടങ്ങുകയും ചെയ്തു.
കോച്ചിന് മുന്നിൽ പൂമാലകൾ ചാർത്തുകയും അതിഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. വധു കേക്ക് മുറിക്കുന്നതും സമ്മാനങ്ങൾ വാങ്ങുന്നതും വീഡിയോയിൽ കാണാം. പാട്ടുകൾക്കൊപ്പം കുട്ടികളും മുതിർന്നവരും ഒരുപോയെ ചുവടുവെയ്ക്കുകയും ചെയ്തു. ഇതിനിടയിൽ റെയിൽവേ ഉദ്യോഗസ്ഥൻ ടിക്കറ്റ് പരിശോധിക്കാനുമെത്തി.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്നു തന്നെ വൈറലായി. ഒട്ടേറെപ്പേർ ഇതിന് താഴെ കമന്റും ചെയ്തു. 'കുടുംബാഗങ്ങൾക്കൊപ്പം ഇത്തരമൊരു യാത്ര മനോഹരമായിരിക്കും' എന്നാണ് ഒരാൾ കുറിച്ചത്.
Content Highlights: Viral video shows a family celebrating a wedding inside a booked railway coach., The celebration utilized the official IRCTC Full Tariff Rate (FTR) system
Published: 05 Apr 2026, 09:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented