
സെലിബ്രിറ്റികളുടെ വാച്ചുകളെ കുറിച്ചും ഔട്ട്ഫിറ്റുകളെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് എഫിന്‍ എം. 'ക്രോണോഗ്രാഫ് 2022' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എഫിന്‍ റീലുകള്‍ പങ്കുവെയ്ക്കുന്നത്. അഞ്ചര ലക്ഷത്തോളം ആളുകള്‍ എഫിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുമുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം എഫിന്‍ പങ്കുവെച്ച ഒരു റീല്‍ നിമിഷനേരത്തിനുള്ളിലാണ് വൈറലായത്. ആറര ലക്ഷത്തോളം പേര്‍ ഈ റീല്‍ കണ്ടു. ലുലു ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വനുമായ എംഎ യൂസഫലി എഫിന് ഒരു റാഡോ വാച്ച് സമ്മാനിക്കുന്നതാണ് ആ റീലിലുള്ളത്. ഔദ്യോഗിക പരിപാടികള്‍ക്കായി കേരളത്തിലെത്തിയ എംഎ യൂസഫലി കൊച്ചിയിലെ ലുലു ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ വെച്ചാണ് വാച്ച് സമ്മാനിച്ചത്. യൂസഫലിയുടെ ബ്രാന്‍ഡ് ലോഗോ പതിച്ച ഈ വാച്ചിന്റെ ഏകദേശ വില രണ്ട് ലക്ഷം രൂപയാണ്.
എന്നാല്‍ എഫിനും യൂസഫലിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നില്ല അത്. കഴിഞ്ഞ ജൂലൈയില്‍ എഫിന്‍ യൂസഫലിക്ക് ഒരു വാച്ച് സമ്മാനിച്ചിരുന്നു. യൂസഫലിയുടെ ഉമ്മയുടെ ചിത്രം പതിപ്പിച്ച വാച്ചായിരുന്നു അത്. ഒരു പ്രസംഗത്തില്‍ ഉമ്മയെ കുറിച്ച് വൈകാരികമായി സംസാരിക്കുന്ന യൂസഫലിയെ കണ്ടപ്പോഴാണ് അങ്ങനെയൊരു വാച്ച് സമ്മാനിക്കുന്നതിനെ കുറിച്ച് എഫിന്‍ ആലോചിച്ചത്.
ഇതിനായി പല തവണ യൂസഫലിയെ കാണാന്‍ ശ്രമിച്ചു. ഒടുവില്‍ ഒന്നര വര്‍ഷത്തിനുശേഷം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ച് ഇരുവരും കണ്ടുമുട്ടി. യൂസഫലിയുടെ ബന്ധുവിന്റെ വിവാഹത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. അന്ന് ആ സ്‌പെഷ്യല്‍ വാച്ച് യൂസഫലിക്ക് എഫിന്‍ സമ്മാനിക്കുകയും ചെയ്തു. ഇതിന് പകരമായാണ് ഇപ്പോള്‍ യൂസഫലി ഒരു റാഡോ വാച്ച് നല്‍കി എഫിനെ അദ്ഭുതപ്പെടുത്തിയത്.
Content Highlights: indian billionaire and lulu group chairman m a yusuff ali surprises fan with rado watch
Published: 03 Sept 2024, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented