പല തരം കാരണങ്ങൾകൊണ്ടാണ് വിവാഹങ്ങൾ വൈറലാകാറ്. അത്യാഡംബരവും വിചിത്രമായ ചടങ്ങുകളും കാരണം സമൂഹിക മാധ്യമങ്ങളില്‍ ചില വിവാഹ വീഡിയോകള്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പാകിസ്താനിലെ ഒരു വിവാഹാഘോഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
വധുവിൻ്റെ വീടിന് മുകളിലൂടെ പറക്കുന്ന വിമാനത്തിൽനിന്ന് പണം വിതറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. വിവാഹം കളറാക്കാനായി വരന്റെ പിതാവ് വിമാനം വാടകയ്ക്കെടുത്ത് വധുവിന്റെ വീടിനു മുകളിൽ പണമഴ പെയ്യിച്ചു എന്നാണ് റിപ്പോർട്ട്. വധുവിന്റെ വീടിന് മുകളിലൂടെ പറന്ന വിമാനത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് താഴേയ്ക്ക് വീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. ആകാശത്തുനിന്ന് എറിയുന്നതിനു പകരം ആ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നു എന്നായിരുന്നു ഒരു കമന്റ്.
സമ്പത്ത് എങ്ങനെ ചിലവഴിക്കരുത് എന്നതിന് ഒരു ഉദാഹരണമാണിതെന്ന് മറ്റൊരാൾ വിമർശിച്ചു. രസകരമായ പ്രതികരണങ്ങളും ചിലർ പങ്കുവെച്ചു. വധുവിന്റെ അയൽക്കാർ ആയിരിക്കും ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തുഷ്ടർ, ജീവിതകാലം മുഴുവൻ വരൻ തന്റെ പിതാവിന്റെ കടം വീട്ടേണ്ടിവരും എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങൾ.
Content Highlights: Grooms Father Showers Cash From Plane Over Brides House
Published: 28 Dec 2024, 09:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented