വിവാഹവേദിയില്‍ വധുവിനായി പാട്ട് പാടിയ വരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഗായകന്‍ സതീറാണ് 'മിന്നല്‍വള' എന്ന ഹിറ്റ് ഗാനം വധു ഷഫ്‌നയ്ക്കായി പാടിയത്. 'ഓള്‍ടെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. ഒരു ആഗ്രഹം പറഞ്ഞാല്‍ പാടിക്കൊടുക്കണ്ടേ. എന്റെ പൊണ്ടാട്ടിക്ക് വേണ്ടി' എന്ന ക്യാപ്ഷനോടെയാണ് സതീര്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

To advertise here,

കണ്ടു നിന്നവരെല്ലാം സന്തോഷത്തോടെയാണ് ഈ പാട്ടിനെ വരവേറ്റത്. സതീറിന്റെ കൂട്ടുകാരും ഡാന്‍സ് ചെയ്ത് ഒപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഇതുവരെ 37 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. നാലര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തു. 

ഈ പാട്ട് നരിവേട്ട എന്ന സിനിമയില്‍ പാടിയ ഗായിക സിതാര കൃഷ്ണകുമാറും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. 'ബ്യൂട്ടിഫുള്‍, ഗോഡ് ബ്ലെസ് യു ബോത്ത്' എന്നാണ് സിതാര കുറിച്ചത്.