നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഗ്രേസ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ, വരൻ ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല
ജസ്റ്റ് മാരീഡ് എന്ന ഹാഷ്ടാഗോടെയാണ് ഗ്രേസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആളും ആരവവും വലിയ ശബ്ദവും വെളിച്ചവുമൊന്നിമില്ലാതെ ഞങ്ങൾ അത് നിർവഹിച്ചുവെന്നും ഗ്രേസ് കുറിച്ചു.
സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, രജിഷാ വിജയൻ, മാളവിക മോഹൻ എന്നിവർ പോസ്റ്റിന് താഴെ നവദമ്പതികൾക്ക് ആശംസയേകി.
റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ് ഗ്രേസിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. എക്സ്ട്രാ ഡീസന്റാണ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.
Content Highlights: Actress Grace Antony Announces Marriage in Quiet Ceremony
Published: 09 Sept 2025, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented