മുന്‍തലമുറകളില്‍ നിന്ന് വളരെ വ്യത്യസ്തരാണ് ജെന്‍ സി തലമുറയില്‍ പെട്ടവര്‍. എല്ലാ കാര്യങ്ങളിലും തങ്ങളുടേതായ മാര്‍ഗങ്ങളാണ് പൊതുവേ ജെന്‍ സിക്കാര്‍ പിന്തുടരുന്നത്. അത്തരത്തിലുള്ള ഒന്നാണ് ബാത്‌റൂം ക്യാമ്പിങ്. പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ ഈ മാര്‍ഗം തേടുന്നത്. എന്താണ് ബാത്‌റൂം ക്യാമ്പിങ് എന്ന് നോക്കാം. 

To advertise here,

Also Read: റിവേഴ്‌സ് ക്യാറ്റ്ഫിഷിങ്; എന്താണ് യഥാര്‍ഥ പ്രണയം കണ്ടെത്താനുള്ള 'ജെന്‍ സി'കളുടെ പുതിയ തന്ത്രം

തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ജെന്‍ സി തലമുറയില്‍പെട്ടവര്‍ എത്തുന്നത് ശൗചാലയങ്ങളിലാണ്. എല്ലാ പ്രശ്‌നങ്ങളെയും പുറത്തുവെച്ചാണ് അവര്‍ വാതില്‍ അടയ്ക്കുന്നത്. ഇതിനെ അവര്‍ വിളിക്കുന്ന പേരാണ് ബാത്‌റൂം ക്യാമ്പിങ്. 

എന്നാല്‍ പ്രശ്‌നങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണമായ ഒളിച്ചോട്ടമല്ല ബാത്‌റൂം ക്യാമ്പിങ്. താത്കാലികമായ ഇടവേള മാത്രമാണ് ഇത്. സാമൂഹ്യമായ ഇടപഴകലുകള്‍ ഒഴിവാക്കി മനസിനെ അല്‍പ്പനേരം വിശ്രമിക്കാന്‍ അനുവദിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രതിസന്ധികള്‍ കാരണമുള്ള മാനസികപിരിമുറുക്കവും ബാത്‌റൂം ക്യാമ്പിങ്ങിലൂടെ ഇല്ലാതാക്കാനാകും. ബാത്‌റൂമില്‍ വെറുതേ ക്യാമ്പ് ചെയ്യുകയല്ല പുതുതലമുറ ചെയ്യുന്നത്, പൂര്‍ണമായും സമാധാനപരമായ, മറ്റാരുടേയും ശല്യമില്ലാത്ത അന്തരീക്ഷത്തില്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അവര്‍ സ്‌ക്രോള്‍ ചെയ്യും. 

Related Story: 'നാറ്റോ' ഡേറ്റിങ്, സ്റ്റീരിയോടൈപ്പ് പൊളിച്ചെഴുത്ത്; പ്രണയ നിയമങ്ങൾ മാറ്റിയെഴുതി ഇന്ത്യയിലെ ജെൻ സി

ടിക്‌ടോക്കിലൂടെയാണ് ബാത്‌റൂം ക്യാമ്പിങ് വൈറലാകുന്നത്. 'ജീവിതത്തില്‍ വല്ലാതെ ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ ബാത്‌റൂമിലേക്ക് പോകും. അത് പാര്‍ട്ടിക്കിടെയായാലും വീട്ടിലിരിക്കുമ്പോഴായാലും. അവിടെയിരിക്കുമ്പോള്‍ എനിക്ക് സമാധാനം ലഭിക്കും. ജീവിതത്തെ കുറിച്ച് ആലോചിച്ച് മണിക്കൂറുകളോളം ഞാന്‍ അവിടെ ചെലവഴിക്കാറുണ്ട്.' -യുഎസ്സില്‍ നിന്നുള്ള ഒരു ടിക്‌ടോക്ക് ഉപഭോക്താവ് പറഞ്ഞു.