കാലാകാലങ്ങളായി തുടർന്നുവരുന്ന പ്രതിരോധ സമരങ്ങളുടെ ശൈലിയിലും സ്വഭാവത്തിലും കാലാനുസൃതമായ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിന്റെ ഏടുകളിൽനിന്ന് വ്യത്യസ്തമായി, ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകളെയും സജീവമായ തെരുവുസമരങ്ങളെയും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ടുള്ള പുത്തൻ സമരതന്ത്രങ്ങളാണ് ചെറുപ്പക്കാർ പരീക്ഷിക്കുന്നത്.
ഡൽഹിയിലെ ജന്തർമന്തറിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ സമരം ഏറ്റവും ഒടുവിലത്തെ പ്രകടവുമായ ഉദാഹരണമാണ്. പരമ്പരാഗത രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കപ്പുറം, രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനാ മൂല്യങ്ങളും മുൻനിർത്തിയുള്ള ഒരു പുതിയ ദേശീയബോധം യുവജനതയുടെ പ്രക്ഷോഭങ്ങളിൽ വ്യക്തമായി പ്രകടമാകുന്നുണ്ട്.
സമരരീതികൾ ചരിത്രപരമായ മാറ്റങ്ങൾ
പരമ്പരാഗത സമരഘട്ടം - മുൻകാലങ്ങളിൽ സമരങ്ങൾ പ്രാദേശികതലത്തിൽ പരിമിതമായിരുന്നു. നോട്ടീസുകൾ, ലേഖനങ്ങൾ, നേരിട്ടുള്ള യോഗങ്ങൾ, പത്രമാധ്യമങ്ങൾ എന്നിവയായിരുന്നു ആശയവിനിമയത്തിന്റെ പ്രധാന മാർഗ്ഗങ്ങൾ. വലിയൊരു ജനക്കൂട്ടത്തെ ഏകോപിപ്പിക്കുന്നതിന് ദിവസങ്ങളോ ആഴ്ചകളോ എടുത്തിരുന്നു.
ഡിജിറ്റൽ യുഗം - സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ പ്രതിഷേധങ്ങളുടെ വേഗതയും വ്യാപ്തിയും മാറിമറിഞ്ഞു. ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് നിമിഷനേരംകൊണ്ട് വിവരങ്ങൾ എത്തിക്കാൻ സാധിക്കുന്നു. ഹാഷ്ടാഗ് ക്യാമ്പെയ്‌നുകൾ (Hashtag Campaigns), ഓൺലൈൻ പെറ്റീഷനുകൾ എന്നിവ പുതിയ ാലത്തിന്റെ ആയുധങ്ങളായി മാറി.
ഡിജിറ്റൽ സമരങ്ങളുടെ പ്രത്യേകതകളും സ്വാധീനവും
ഏതെങ്കിലും ഒരു വിഷയത്തിൽ അനീതിക്കെതിരെ ഒരൊറ്റ പോസ്റ്റോ ഹാഷ്ടാഗോ മതിയാകും രാജ്യവ്യാപകമായി ചർച്ചകൾക്ക് തുടക്കമിടാൻ. ഇത് സമകാലികമായി കണ്ട് വരുന്ന രീതിയാണ്. ഈ പ്രവണത യുവജനങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും ഒരു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഡിജിറ്റൽ ഇടങ്ങളിലൂടെ പ്രതിരോധം തീർക്കാനും ഇന്നത്തെ തലമുറയ്ക്ക് സാധിക്കുന്നുണ്ടെന്നത് അവരെ സംബന്ധിച്ച് പോസിറ്റീവ് ഫാക്ടറാണ്.
ഭരണഘടനാ അവകാശങ്ങൾ, നിയമങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ അവബോധം നൽകാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് സാധിക്കുന്നു. ഇത് സാധാരണക്കാരായ ജനങ്ങളെയും പ്രക്ഷോഭങ്ങളുടെ ഭാഗമാക്കാൻ പ്രേരിപ്പിക്കുന്നു.
വെർച്വൽ സ്‌പേസിൽനിന്ന് തെരുവുകളിലേക്ക്
ഡിജിറ്റൽ ആക്ടിവിസം അല്ലെങ്കിൽ വെറും 'സൈബർ പ്രക്ഷോഭങ്ങൾ' കൊണ്ട് മാത്രം കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചേക്കില്ലെന്ന തിരിച്ചറിവാണ് യുവജനം തെരുവുകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്. ഓൺലൈനിൽ രൂപപ്പെടുന്ന ഐക്യവും ആശയങ്ങളും ഡൽഹിയിലെ ജന്തർ മന്ദർ പോലുള്ള പ്രധാന വേദികളിൽ നേരിട്ടുള്ള സമരങ്ങളായി മാറുന്നു.
ഡിജിറ്റൽ മാധ്യമങ്ങൾ ആളുകളെ സംഘടിപ്പിക്കാനുള്ള വേദിയായി പ്രവർത്തിക്കുമ്പോൾ, തെരുവുകൾ ആ സംഘടിതശക്തിയുടെ പ്രകടന വേദിയായി മാറുന്നു. പുതിയ സമരമുഖങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ യുവജനങ്ങൾ ഒത്തുകൂടുന്നത് സമൂഹത്തിൽ ശക്തമായ ജനാധിപത്യ ബോധം വളർത്താൻ സഹായിക്കുന്നു.
ഡിജിറ്റൽ യുഗത്തിലെ സമരങ്ങൾ താൽക്കാലിക തരംഗങ്ങൾ മാത്രമല്ല, മറിച്ച് സമൂഹത്തിൽ ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോന്ന ശക്തമായ പുതിയ രാഷ്ട്രീയ-സാമൂഹിക സംസ്‌കാരത്തിന്റെ തുടക്കമാണ്.
ഡിജിറ്റൽ പ്രക്ഷോഭങ്ങളുടെ സ്വാധീനവും പാഠങ്ങളും
കഴിഞ്ഞ കാലങ്ങളിൽ ഡിജിറ്റൽ മാധ്യമങ്ങളും സോഷ്യൽ മീഡിയയും കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങളായിരുന്നു യുവജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തിയിരുന്നത്. ഓൺലൈൻ ക്യാമ്പെയ്‌നുകൾ, ഹാഷ്ടാഗ് തരംഗങ്ങൾ, ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടുകൾക്ക് എതിരെയുള്ള പ്രതിരോധങ്ങൾ തുടങ്ങിയ ഡിജിറ്റൽ പ്രക്ഷോഭങ്ങൾ സമൂഹത്തിൽ അതിവേഗം വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളെ ഒരു ആശയത്തിന് കീഴിൽ അണിനിരത്താൻ ഈ ഡിജിറ്റൽ പ്രക്ഷോഭങ്ങൾക്ക് സാധിച്ചു. എന്നാൽ, ഈ വെർച്വൽ മുന്നേറ്റങ്ങൾ നൽകുന്ന പാഠം വളരെ വലുതാണ്; അതായത്, വെറും സൈബർ ആക്ടിവിസത്തിനപ്പുറം രാജ്യത്തിന്റെ ഭൂമികയിൽ നേരിട്ട് ഇടപെടാനുള്ള വിൽപവറാണ് ഇത്തരം ഡിജിറ്റൽ കൂട്ടായ്മകൾ പിന്നീട് തെരുവുകളിലെ യഥാർത്ഥ സമരങ്ങളായി രൂപപ്പെടുന്നത്.
ജന്തർ മന്ദർ സമരവും തത്സമയ യാഥാർത്ഥ്യങ്ങളും
നിലവിൽ ജന്തർ മന്ദറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ തത്സമയ വിവരങ്ങൾ പരിശോധിക്കുമ്പോൾ, നവമാധ്യമങ്ങളിലൂടെ രൂപംകൊണ്ട ആശയങ്ങൾ എങ്ങനെയാണ് ദേശീയ പ്രസ്ഥാനമായി മാറുന്നതെന്ന് വ്യക്തമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവപ്രതിഭകളും ഒരേ ലക്ഷ്യത്തിനായി ഒത്തുകൂടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഭരണഘടനയോടുള്ള പ്രതിബദ്ധതയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായുള്ള പോരാട്ടവും ഇഴചേർക്കപ്പെടുന്ന ഈ സമരവേദികൾ, ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള യുവതലമുറയുടെ വ്യക്തമായ കാഴ്ചപ്പാടാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്.
പുതിയ സമരമുഖങ്ങളും യുവതലമുറയിലെ ദേശീയബോധവും
ഈ പുതിയ സമരമുഖങ്ങളിൽ ഏറ്റവും പ്രകടമായി കാണാൻ കഴിയുന്നത് യുവതലമുറയിൽ അതിവേഗം വളർന്നുവരുന്ന ദേശീയബോധമാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും നെഞ്ചോടു ചേർത്തുപിടിച്ചുള്ള രാജ്യസ്‌നേഹമാണ് വാക്കുകളിലും പ്രവൃത്തികളിലും നിഴലിക്കുന്നത്. ഭരണഘടനയെയും അവകാശങ്ങളെയും സംരക്ഷിക്കേണ്ടത് തങ്ങളുടെ പൗരധർമ്മമാണെന്ന തിരിച്ചറിവ് അവരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നു.
Content Highlights: Evolution of protest styles from traditional to digital-first approaches., The power of social media and hashtag campaigns in mobilizing masses quickly., Transition of virtual solidarity into physical street protests at Jantar Mantar., Rising national consciousness and commitment to constitutional values among the youth.
Published: 10 Oct 2026, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented