തൊഴിലിടത്തില്‍നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് ചൈനീസ് യുവതി. പനി കാരണം ഒരു മണിക്കൂര്‍ അവധിക്ക് അഭ്യര്‍ഥിച്ചപ്പോള്‍ എച്ച് ആര്‍ വിഭാഗത്തില്‍നിന്ന് മോശം വാക്കുകള്‍ കേള്‍ക്കേണ്ടി വന്നുവെന്ന് യുവതി ചൈനീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തെക്ക് കിഴക്കന്‍ ചൈനയിലാണ് സംഭവം നടന്നതെന്നും എച്ച് ആര്‍ സൂപ്പര്‍വൈസറായ ഹ്യുവാങ്ങാണ് യുവതിയോട് മോശമായി സംസാരിച്ചതെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹ്യുവാങ്ങിന് അയച്ച സന്ദേശത്തിന്റേയും അയാളുടെ മറുപടിയുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എനിക്ക് പനി ആയിരുന്നു. അതിനാല്‍ ഒരു മണിക്കൂര്‍ വിശ്രമിച്ചശേഷം ജോലിക്ക് പ്രവേശിക്കാം എന്ന് ഞാന്‍ എച്ച് ആര്‍ സൂപ്പര്‍വൈസറോട് പറഞ്ഞു. എന്നാല്‍ അത് അനുവദിക്കുന്നതിന് പകരം വളരെ മോശമായിട്ടും അപമാനിക്കുന്ന തരത്തിലുമാണ് എച്ച്ആര്‍ സൂപ്പര്‍വൈസര്‍ പെരുമാറിയത്. 37.9°C പനിയുണ്ടെന്നാണ് അയാളോട് പറഞ്ഞത്. 38 ഡിഗ്രി പോലും താങ്ങാനുള്ള കഴിവ് നിനക്കില്ലേ എന്നും നീ അത്രമാത്രം ദുര്‍ബലയാണോ എന്നും ചോദിച്ചുകൊണ്ട് എച്ച് ആര്‍ സൂപ്പര്‍ വൈസര്‍ പരിഹസിച്ചു.'-യുവതി കുറിച്ചു.
ഇനി പനി പിടിച്ച് നിങ്ങളുടെ തലച്ചോര്‍ ക്ഷീണിച്ചിരിക്കുകയാണോ അതോ ആര്‍ത്തവം വന്നില്ലേ തുടങ്ങിയ സന്ദേശങ്ങളും അയാള്‍ അയച്ചെന്നും യുവതി പറയുന്നു. ഇതോടെ യുവതി ഒരു മണിക്കൂര്‍ ബ്രേക്ക് എടുക്കാതെ തന്റെ ജോലി തുടര്‍ന്നു. എന്നിട്ടും അയാള്‍ പരിഹാസത്തോടെ വീണ്ടും സംസാരിച്ചു. 'ലീവെടുക്കുന്നു എന്ന് പറഞ്ഞിട്ട് എടുത്തില്ല. എന്നിട്ട് ജോലി മര്യാദയ്ക്ക് ചെയ്യാതെ ഇരിക്കുകയാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല' എന്ന് അയാള്‍ പറഞ്ഞുവെന്നും യുവതി വ്യക്തമാക്കുന്നു.
ഈ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ജോലിസ്ഥലത്ത് നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. 'പല കമ്പനികളും ജീവനക്കാരെ ഇങ്ങനെയാണ് പരിഗണിക്കുന്നത്. ഇത്തരം കമ്പനികളില്‍ ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്ന് ഞാന്‍ തീരുമാനിച്ചു.' ഒരാള്‍ കുറിച്ചു. ''ഒരു മനുഷ്യനെന്ന നിലയില്‍, കുറഞ്ഞത് സഹതാപവും സഹാനുഭൂതിയും നിങ്ങള്‍ക്ക് ഉണ്ടാകണം. ഈ എച്ച്ആര്‍ സൂപ്പര്‍വൈസറെ ബ്ലോക്ക് ചെയ്യാന്‍ ഞാന്‍ ഇന്റര്‍നെറ്റ് മുഴുവന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെയുള്ള സ്വഭാവവും പെരുമാറ്റവും വെച്ച്, നിങ്ങള്‍ എവിടെ പോയാലും ദോഷം മാത്രമേ വരുത്തൂ.''-ഒരു ഉപയോക്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
Content Highlights: fever stuck employee requests sick leave gets called too weak instead
Published: 16 Jun 2025, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented