
2026 ലോകകപ്പ് ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വ്യക്തിയായി മാറുകയാണ് നോർവേയുടെ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്. ബ്രസീലിനേയും തറപറ്റിച്ച് നോർവേ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറിയതോടെ ഗോളടി മെഷീൻ ഹാളണ്ടും വാർത്തകളിൽ നിറഞ്ഞുനിന്നു. താരത്തിന്റെ ലൈഫ്‌സ്റ്റൈലും ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കാനുള്ള ഭക്ഷണവും ഡയറ്റും വർക്കൗട്ടുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. ഇതിനൊപ്പം ഹാളണ്ടിന്റെ അതേ മുഖസാദൃശ്യമുള്ള അപരൻമാരും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ഹാളണ്ടിന്റെ രൂപസാദൃശ്യമുള്ളവരിൽ സ്ത്രീകളും ഉണ്ടെന്നുള്ളതാണ് കൗതുകകരം. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ എമ്മ കെയ്റ്റ് വിൽമാൻ, ഫാഷൻ മോഡലായ ജൂലിയ ഗ്രോപ്പ്, റഷ്യക്കാരിയായ അനസ്താസ്യ കൊസ്‌ട്രോമിറ്റിന എന്നിവർ ഹാളണ്ടുമായി സാമ്യമുള്ളവരാണ്. അനിമേഷൻ സീരീസായ ഡ്രാഗൺ ബോൾ zലെ മജിൻ ബൂ എന്ന കഥാപാത്രമായും ഹാളണ്ടിനെ താരതമ്യം ചെയ്യുന്നവരുണ്ട്.
കണ്ടന്റ് ക്രിയേറ്ററായ എമ്മ കെയ്റ്റ് വിൽമാൻ ഒരു ഹെയർസ്‌റ്റൈൽ റീൽ പങ്കുവെച്ചതോടെയാണ് ചർച്ചകൾ തുടങ്ങിയത്. ഫ്രഞ്ച് ബ്രൈഡ് ഹെയർസ്റ്റൈലായിരുന്നു റീലിൽ എമ്മ കാണിച്ചത്. എന്നാൽ ഈ റീലിന് താഴെയുള്ള കമന്റുകൾ മുഴുവൻ ഹാളണ്ടിനോടുള്ള സാമ്യത്തെ കുറിച്ചായിരുന്നു. എമ്മയുടെ നീണ്ട മുടി, മുഖത്തിന്റെ ആകൃതി, ഭാവങ്ങൾ എന്നിവയെല്ലാം ഹാളണ്ടിനെപ്പോലെയാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
ജൂൺ രണ്ടിന് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ നാല് കോടി ആളുകളാണ് കണ്ടത്. പത്ത് ലക്ഷത്തിൽ അധികം പേർ ലൈക്ക് ചെയ്തു. രണ്ട് ലക്ഷത്തിന് അടുത്ത് കമന്റുകളും വന്നു. ഇതിൽ ഹാളണ്ടിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ നിന്നുള്ള കമന്റുമുണ്ട്. തംപ്‌സ് അപ് ഇമോജിയോടുകൂടി 'ഹായ്' എന്നായിരുന്നു ഹാളണ്ടിന്റെ കമന്റ്. ഈ കമന്റ് മാത്രം രണ്ട് ലക്ഷം പേരാണ് ലൈക്ക് ചെയ്തത്.
പിന്നീട് ഹാളണ്ടുമായുള്ള സാമ്യത്തെ കുറിച്ചും എമ്മ വീഡിയോകൾ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ നാലായിരം വരെ ഫോളോവേഴ്‌സാണ് തനിക്ക് ഓരോ ദിവസവും വരുന്നതെന്നും കമന്റുകൾ മുഴുവൻ ഹാളണ്ടിനെ കുറിച്ചാണെന്നും വീഡിയോയിൽ എമ്മ പറയുന്നു. 'ഞാൻ ഒരു പുരുഷ ഫുട്‌ബോൾ താരത്തെപ്പോലെയാണെന്നാണോ നിങ്ങൾ പറയുന്നത്. സ്വീഡിഷ് ഗായികയായ സാറ ലാർസണുമായി എനിക്കുള്ള സാമ്യത്തെ കുറിച്ച് ഇനി പറയില്ലേ? ഹാളണ്ടുമായി താരതമ്യപ്പെടുത്തതിൽ ഒരു തെറ്റുമില്ല, പക്ഷേ ഞാൻ സൗത്ത് കരോലിനയിലെ ചാർലെസ്റ്റണിൽ നിന്നുള്ള ഒരു ചെറിയ പെൺകുട്ടിയാണ്.'-വീഡിയോയിൽ എമ്മ പറയുന്നു.
ഈ വീഡിയോയ്ക്ക് താഴെ രസകരമായ ഒരുപാട് കമന്റുകളുണ്ട്. ഹാളണ്ടിന്റെ കാണാതായ സഹോദരിയാണോ ഇതെന്നാണ് ഒരാളുടെ തമാശ കലർന്ന ചോദ്യം. അവിശ്വസനീയമാണ് ഈ സാമ്യം എന്നായിരുന്നു മറ്റൊരു കമന്റ്. എവിടെപ്പോയാലും ഹാളണ്ടിനെ കാണുന്നു എന്നും ചിലർ കുറിച്ചു.
Content Highlights: Erling Haaland's performance at the 2026 FIFA World Cup is overshadowed by a viral doppelganger., Content creator Emma Kate Willman went viral for her uncanny resemblance to the footballer., The video garnered over 27 million views on Instagram., Haaland acknowledged the trend with a humorous comment on the creator's post., The creator addressed the viral fame and the constant comparisons to the striker.
Published: 09 Jul 2026, 04:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented