
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ ദിവസവും ഏറി വരികയാണ്. അതില്‍ വിദ്യാഭ്യാസമുള്ളവനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വേര്‍തിരിവുകളൊന്നുമില്ല. വനിതകള്‍ക്കായുള്ള ദേശീയ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ഈ വര്‍ഷം ജൂലൈ വരെ മാത്രം 2,914 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2018 നവംബറിലെ മീടൂ ക്യാംപയിന്റെ (#MeToo) സമയത്താണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പറ്റി ഏറ്റവും കൂടുതല്‍ പരാതികള്‍ കമ്മീഷന് ലഭിച്ചത്. ജൂലൈയില്‍ മാത്രം 660 പരാതികളാണ് ഇത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്.
774 കേസുകളും മാനാഭിമാനത്തോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ തടഞ്ഞതിന്റെ പേരിലായിരുന്നു. സ്ത്രീകള്‍ക്കെതിരെ സമൂഹത്തിലോ വീട്ടിലോ ജോലിസ്ഥലത്തോ വ്യക്തികളില്‍ നിന്നോ ഏല്‍ക്കുന്ന മാനസികപീഡനമാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.
മീ ടൂ ക്യാംപയിന്റെ സമയത്ത് 3339 പരാതികള്‍ കമ്മീഷന് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചതോടെ ലഭിക്കുന്ന പരാതികളുടെ എണ്ണവും കൂടിയതായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ പറയുന്നു.
' ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായതോടെ പരാതികള്‍ ലഭിക്കുന്നതും കൂടിയിട്ടുണ്ട്. ട്വിറ്റര്‍ പോലുള്ള മറ്റ് സമൂഹമാധ്യമങ്ങള്‍ വഴി വരുന്ന കേസുകളും ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. ഇതിനായി ഒരു വാട്‌സാപ്പ് നമ്പരുമുണ്ട്. ഇതുവരെയുള്ള ആകെ പരാതികളില്‍ 1,461 പരാതികളും ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഡല്‍ഹിയില്‍ നിന്ന് 338.' ചെയര്‍പേഴ്‌സണ്‍ തുടരുന്നു.
ഗാര്‍ഹികപീഡനകേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 660 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 493 എണ്ണം സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളാണ്.
110 പരാതികള്‍ സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നവയാണ്. 148 കേസുകള്‍ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നീ കേസുകളുടെ കീഴില്‍ വരുന്നവയുമാണ്.
'സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഞങ്ങളുടെ സഹായം തേടാം, അവര്‍ക്കു വേണ്ടി എല്ലാ സഹായങ്ങള്‍ക്കും ദേശീയ വനിതാ കമ്മീഷനുണ്ടാകും.' രേഖ ശര്‍മ പറഞ്ഞു.
Content Highlights: Emotional, Domestic Abuse of Women Rising as NCW Records 2,914 Cases in July
Published: 11 Aug 2020, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented