കൊല്ലം:ആശുപത്രി ലിഫ്റ്റിൽവെച്ച് പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മെയിൽ നഴ്‌സ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പള്ളി സ്ട്രീറ്റിൽ മിക്‌ദാദ്‌(38) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ഇ.എസ്.ഐ. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ലിഫ്റ്റിൽവെച്ച് ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഈസ്റ്റ് പോലീസ് യുറ്റ്യൂബർകൂടിയായ മിക്‌ദാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

To advertise here,