കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹ്‌ലിയ. അന്നും ഇന്നും സ്ത്രീശാക്തീകരണത്തിനുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് താൻ. അതെല്ലാവർക്കുമറിയാവുന്ന കാര്യമാണ്. വലിയ പണ്ഡിതനാണ് കാന്തപുരമെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനും എം.എൽ.എ. തയ്യാറായില്ല.

To advertise here,

സ്ത്രീകൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പ്രസ്താവനയും തുടർന്ന് അതിൽ ഉറച്ചുനിന്നുള്ള പരാമർശങ്ങളുമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതേത്തുടർന്ന് സി.പി.എം., കോൺഗ്രസ്, ബി.െജ.പി. നേതാക്കൾ കാന്തപുരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം നടന്ന പരിപാടിയിലും കാന്തപുരം നിലപാടിലുറച്ചുനിന്നു. ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നുമാണ് അദ്ദേഹം ശനിയാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.