ഏറ്റവും അടുത്ത ആളുകൾക്ക് തങ്ങളാലാകുന്ന സർപ്രൈസ് ഒരുക്കാൻ ഏറെ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പിറന്നാളിനും വിവാഹവാർഷികത്തിനുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവർ നൽകുന്ന സർപ്രൈസ് ഈ കാലത്ത് പലരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. അത്തരത്തിൽ, തൻറെ മുത്തശ്ശിയുടെ ജന്മദിനത്തിന് ദുബായിൽ നിന്നും പറന്നെത്തിയ എമിറേറ്റ്സ് ക്യാബിൻ ക്രൂ അംഗമായ സൈനബ് റോഷ്നയുടെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിവൽ വൈറൽ.
വലിയ ആവേശത്തോടെ പിഞ്ചിരിച്ചുകൊണ്ട് വരുന്ന റോഷ്നയാണ് വീഡിയോയിലുള്ളത്. തന്റെ ഉമ്മൂമയ്ക്ക് അവർ ഒരു സ്വർണ്ണ വള സമ്മാനിക്കുന്നത് വീഡിയോയിൽ കാണാം. റോഷന തന്നെ അവരുടെ കയ്യിൽ ആ വള അണിയിക്കുന്നു. പ്രിയപ്പെട്ട മുത്തശ്ശിക്ക് റോഷ്ന നൽകുന്ന ആദ്യത്തെ സ്വർണസമ്മാനമായിരുന്നു ഇത്. വികാരാധീനയായ ഉമ്മൂമ റോഷ്നയെ ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ ഇരുവർക്കും ആശംസകളേകി രംഗത്തെത്തി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചു. മുത്തശ്ശിയുടെ മനോഹരമായ പുഞ്ചിരിയെക്കുറിച്ചും വളരെ മനോഹരമായ വീഡിയോയാണ് റോഷ്ന പങ്കുവെച്ചതെന്നും കമന്റുകളുണ്ട്.
Content Highlights: Emirates Cabin Crew Member Surprises Grandmother with Heartwarming Gift
Published: 21 Aug 2025, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented