വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന്റെ കടുത്ത ആരാധകനാണ് താനെന്ന് ടെസ്ല സി.ഇ.ഒയും ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവനുമായ 
ഇലോണ്‍ മസ്‌ക്.

To advertise here,

യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങവേ സൂസി വേല്‍സിന്റെ ബാഗ് പിടിച്ച് സഹായിക്കുന്ന മസ്‌കിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായാണ് താന്‍ സൂസി വെയില്‍സിന്റെ കടുത്ത ആരാധകനാണെന്ന് മസ്‌ക് പറഞ്ഞത്.

തന്റെ കാംപയിന്‍ മാനേജരായിരുന്ന സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2016-ലെയും 2020-ലെയും വിജയകരമായ പ്രചാരണങ്ങളില്‍ സൂസിയുടെ നിര്‍ണായക പങ്കിനെ പ്രശംസിച്ച പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയത്തിനു ശേഷം ട്രംപ് സംസാരിച്ചിരുന്നു. 

യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ സ്ഥാനത്തേക്കെത്തുന്ന വനിത എന്ന നേട്ടവും അറുപത്തേഴുകാരിയായ സൂസിയുടേതാണ്. 

പ്രശസ്ത ഫുട്‌ബോള്‍ താരവും സ്‌പോര്‍ട്‌സ് കാസ്റ്ററുമായ പാറ്റ് സമ്മറാളിന്റെ മകളായി 1957 മെയ് 14-ന് ആണ് സൂസി വൈല്‍സ് ജനിച്ചത്. വളരെ കാലമായി ഫ്‌ളോറിഡയില്‍ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റായി ജോലിചെയ്തുവരികയാണ് അവര്‍.  യു.എസ്. സര്‍ക്കാരിന്റെ ചെലവുചുരുക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി രൂപവത്കരിച്ച വിഭാഗമാണ് ഡോജ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവര്‍ണ്‍മെന്റ് എഫിഷ്യന്‍സി).