നടന്‍ ബാലയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ പങ്കാളി ഡോ.എലിസബത്ത് ഉദയന്‍. ജയിലില്‍ കിടക്കേണ്ടി വന്നാലും കേസ് വന്നാലും താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് പുതിയ വീഡിയോയില്‍ പറയുന്നു. കലൂരിലെ ബാലയുടെ ഗസ്റ്റ് ഹൗസിനെ കുറിച്ചും വീഡിയോയില്‍ നിരവധി ആരോപണങ്ങള്‍ എലിസബത്ത് ഉന്നയിക്കുന്നുണ്ട്. തന്നെ ബലാത്സംഗം ചെയ്‌തെന്ന് തുറന്നു പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതിനേക്കുറിച്ച് അന്വേഷിച്ച് ചെല്ലുകയോ ചെയ്തിട്ടില്ലെന്ന് എലിസബത്ത് 38 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലാണെന്ന് മാത്രം പറയരുതെന്നും പോലീസ് സ്‌റ്റേഷനില്‍നിന്ന് എപ്പോള്‍ വിളിച്ചാലും വരുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

To advertise here,

നേരത്തെ ബാല കേസ് കൊടുത്തതിന് പിന്നാലെ എലിസബത്ത് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. മോതിരം മാറ്റല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച എലിസബത്ത് ഒരു ഓഡിയോ ക്ലിപ്പും യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനുമായി ബാല ബെഡ്‌റൂമിലെത്തിയ സമയത്തെടുത്ത ഓഡിയോ ക്ലിപ്പാണ് എലിസബത്ത് പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തത്. 

Read More: 'കൈയിലും ചുണ്ടിലും ചോരവന്ന ഫോട്ടോകള്‍ എടുത്തിരുന്നു,അന്ന് പ്രചരിപ്പിച്ചത് 25ലക്ഷം മോഷ്ടിച്ചുവെന്ന്'

'ഞാന്‍ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു, എന്നെ ഇത്തരത്തില്‍ ഉപദ്രവിച്ച് എന്നൊക്കെ പറഞ്ഞിട്ടും ആരും കേസ് എടുത്തിട്ടില്ല. ഞാന്‍ കേസ് കൊടുത്തില്ല. അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു, അതുകൊണ്ട് ഇപ്പോ കേസെടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തുവരാത്തത്തിന്റെ കാരണം ഇതാണ്. അവരെ ഭീഷണിപ്പെടുത്തുകയും നാണംകെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവര്‍ മരിക്കുമ്പോഴായിരിക്കും അതൊക്കെ പുറത്തുവരുന്നത്. ചിലപ്പോള്‍ അപ്പോഴും അറിയില്ല.

എന്റെ മാനസികനില തകരാറിലാണ്, ഞാന്‍ 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ മാധ്യമങ്ങള്‍ നില്‍ക്കുകയാണ്. മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ഒരാളെ ഈ രീതിയില്‍ പറയാന്‍ ആര്‍ക്കാണ് അധികാരമുള്ളത്?. ഇയാള്‍ ആശുപ്രതിയിലായ സമയത്ത് എന്നെ വിളിച്ചുവരുത്തിയതാണ്. അപ്പോള്‍ ആരും നോക്കാന്‍ ഇല്ലെങ്കില്‍ മെന്റല്‍ പേഷ്യന്റ് ആയാലും കുഴപ്പമില്ലേ? എന്നെ ഇടിക്കും എന്നൊക്കെ പബ്ലിക്കായി മാധ്യമങ്ങളോട് പറയുന്നത് കേട്ടിട്ടും ആര്‍ക്കും ഒന്നും ചോദിക്കാനില്ലേ? എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാന്‍ അത് പറഞ്ഞത്. റേപ്പിന്റെ അര്‍ഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നില്‍വെച്ചുവരെ മോശമായി പെരുമാറിയിട്ടുണ്ട്. 

ഏപ്രില്‍ നാലിനാണ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടക്കുന്നത്. മാര്‍ച്ച് 29-ന് ഞങ്ങലുടെ വിവാഹത്തിന്റെ രണ്ടാം വാര്‍ഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങള്‍ അവിടെ കേക്ക് കട്ട് ചെയ്തു. ഞാന്‍ കൂടെയില്ലെങ്കില്‍ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞ് പുള്ളി പോസ്റ്റ് ഇട്ടിരുന്നു. ഒന്നും രണ്ടും വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിച്ച വീഡിയോയുണ്ട്. ഇതൊക്കെ ചെയ്ത് അയാള്‍ എന്നെ പറ്റിക്കുകയായിരുന്നു.

Read More: മൂന്നുദിവസം ഭക്ഷണം തന്നില്ല, ടാപ്പ് വെള്ളം കുടിച്ചുകഴിഞ്ഞു, പേടിച്ച് മതിയായി-എലിസബത്ത് ഉദയന്‍

ഗുജറാത്തിലാണ് ഞാന്‍ ഇപ്പോഴുള്ളത്. അവിടെ എം.ഡിക്ക് പഠിക്കുകയാണ്. നേരത്തെ ഇയാള്‍ എന്റെ എം.ഡി പരീക്ഷ തയ്യാറെടുപ്പുകള്‍ തടഞ്ഞ് എന്റെ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ സമ്മതിക്കാതെ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അതിന്റെ പേരില്‍ കുറേ വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ വീണ്ടും പഠിക്കുകയാണ്. പോലീസ് സ്‌റ്റേഷനില്‍നിന്നോ കോടതിയില്‍നിന്നോ എപ്പോള്‍ വിളിച്ചാലും ഞാന്‍ വരും. എന്റെ ഫോണ്‍ നമ്പര്‍ പഴയതുതന്നെയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് എന്റെ നമ്പറില്‍ വിളിച്ചാല്‍ കിട്ടും. എന്താ ചെയ്യേണ്ടത് എന്നുവെച്ചാല്‍ ചെയ്യാം. തൃശ്ശൂരിലെ എന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കേണ്ട കാര്യമൊന്നും ഇല്ല. ഇനി ഞാന്‍ ഒളിവിലാണെന്ന് മാത്രം പറയരുത്. ഞാന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. 

എന്നെപ്പോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിന് പ്രചോദനമായി ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വീഡിയോയും ചാനലും ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാലും ഞാന്‍ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും. എനിക്ക് കുറേ ആളുകളുടെ പേര് വെളിപ്പെടുത്താനുണ്ട്. അത് ഞാന്‍ കേസ് ആകുമ്പോള്‍ പറയാമെന്ന് വിചാരിക്കുന്നു. എന്നെ അതിന് മുമ്പ് കൊന്നില്ലെങ്കില്‍ ഞാന്‍ എല്ലാം വിളിച്ച് പറയും. ഞാന്‍ അല്ലാതെ തനിയെ ചാവാനൊന്നും പോകുന്നില്ല. 

കല്ല്യാണം കഴിഞ്ഞ് വരുന്ന സമയത്താണ് ഇയാള്‍ക്ക് ഒരു ഗസ്റ്റ് ഹൗസുള്ള കാര്യം ഞാന്‍ അറിയുന്നത്. കലൂരുള്ള ഇതിന്റെ നടത്തിപ്പുകാരന്‍ രാജേഷ് എന്നുപേരുള്ള ഒരാളാണ്. ഇയാളുടെ മാനേജര്‍ ആണ്. സിനിമാ കാര്യങ്ങള്‍ക്ക് വേണ്ടിയിട്ടാണ്, ഇയാളുടെ പങ്കാളിത്തത്തിലാണ് ആ ഗസ്റ്റ് ഹൗസ് എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഇയാള്‍ അവിടെ പോയി ഇരുന്നിട്ട് കള്ള് കുടിച്ച് ബോധമില്ലാതെ രണ്ട് മണിക്കും മൂന്ന് മണിക്കുമെല്ലാമാണ് കയറി വരാറുള്ളത്. അങ്ങനെയുള്ള ഒരു സമയത്താണ് ചന്ദന എന്ന് പറയുന്ന പെണ്‍കുട്ടിയെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്. കള്ള് കുടിച്ച് ബോധമില്ലാത്ത സമയത്ത് 'നീ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു' എന്ന് പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് ചോദിച്ചു. അപ്പോള്‍ പറഞ്ഞത് ' അവള്‍ എന്നെ പറ്റിച്ചിട്ട് ഒരു അമേരിക്കക്കാരനെ തേടിപ്പോയി' എന്നാണ്. അത് പറഞ്ഞിട്ട് തമിഴിലെ ഒരു തെറി വാക്കാണ് പറഞ്ഞത്‌. 'എനിക്ക് പഠിപ്പില്ല എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി, അവള്‍ സൂയിസൈഡ് ചെയ്യാന്‍ ശ്രമിച്ചു, എന്റെ കാശ് തട്ടിക്കാന്‍ നോക്കി, രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പിരിഞ്ഞു' എന്നൊക്കെയാണ് പറഞ്ഞത്.

രണ്ടാം ഭാര്യയുടെ കേസ് വന്ന സമയത്ത് അവര്‍ പബ്ലിക് ആയി ഒരു ഡിവോഴ്‌സ് സര്‍ട്ടിഫിക്കറ്റോ മറ്റോ ഇട്ടപ്പോഴാണ് മുമ്പ് ഒരു ഭാര്യ ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലാകുന്നത്. എന്നെ കൊണ്ട് വരുമ്പോള്‍ കരളിന് അസുഖമുള്ള കാര്യവും എന്നോട് പറഞ്ഞിട്ടില്ല. ഡിവോഴ്‌സ് ആയ ഭാര്യക്ക് മുമ്പ് ഒരു ഭാര്യ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടില്ല. ഇയാള്‍ എന്നോട് പറഞ്ഞതെല്ലാം കള്ളമായിരുന്നു. ആ സ്ത്രീയുടെ പേര് യുഎസ്എ പ്രോഗ്രാം എന്നാണ് ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്‌. യുഎസ്എയില്‍ സ്‌റ്റേജ് ഷോ നടത്തിയിരുന്നു. അതിനു സഹായിച്ചത് അവരാണെന്ന് പറഞ്ഞു. ഇത്രയും ചെയ്ത ഇയാളാണ് എന്റെ അറിഞ്ഞുനടത്തിയ ഡിവോഴ്‌സിനെ പറ്റി ഇപ്പോള്‍ പറയുന്നത്.

നമ്മള്‍ നേരത്തെ പറഞ്ഞുവന്നത് ഗസ്റ്റ് ഹൗസിനെ കുറിച്ചാണല്ലോ. അവിടെ പല തരത്തിലുള്ള ആള്‍ക്കാര്‍ വന്നുപോകാറുണ്ട്. ഡോക്ടര്‍മാര്‍, സിനിമാ നടന്‍മാര്‍, പോലീസുകാര്‍...അങ്ങനെ വലിയ കാശുകാര്‍ വന്നുപോകുന്ന സ്ഥലമാണ് ഗസ്റ്റ് ഹൗസ്. ആ ഗസ്റ്റ് ഹൗസിന്റെ പേരില്‍ എന്തോ കേസ് വന്നിട്ടുണ്ട്. ഇപ്പോള്‍ വേറെ എങ്ങോട്ടോ മാറ്റിയിട്ടുണ്ട്. രാജേഷ് ആണ് നടത്തുന്നത്. ഇയാള്‍ തന്നെ പറഞ്ഞിട്ടുണ്ട് രാജേഷ് കള്ളനാണെന്ന്.  രാജേഷ് സിനിമാ ആഗ്രഹം പറഞ്ഞ് മൈനര്‍ ആയ പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുന്നു എന്ന് ഇയാള്‍തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഞാന്‍ പാര്‍ട്ണര്‍ഷിപ്പ് നടത്തുന്ന ഒരു സ്ഥലത്ത് അങ്ങനത്തെ ഒരു പരിപാടി നടക്കാന്‍ പറ്റില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇയാള്‍ അന്വേഷിക്കാന്‍ പോകുന്നതാണെന്ന് പറഞ്ഞിട്ടാണ് അവിടെ പോകുന്നത്. വരുന്നത് കള്ള് കുടിച്ച് ബോധം ഇല്ലാതെ രണ്ട് മണിക്കും മൂന്ന് മണിക്കും എല്ലാം ആകും. 

ഇയാള്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ബെഡ്‌റൂമിലേക്ക് കയറ്റി കൊണ്ടുപോയി. അതുകൊണ്ടാണ് പിണങ്ങി പോയതെന്ന് ഒരു വേലക്കാരി പറഞ്ഞിട്ടുള്ള സംഭവമുണ്ട്. ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ വീണ്ടും ഇവര്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ ഇയാള്‍ ആ പെണ്‍കുട്ടിയോട് പറഞ്ഞതാണ് 'ഇവള്‍ക്ക് വട്ടാണ്...ഇവള്‍ പറയുന്നത് കേള്‍ക്കണ്ട...വാ നമുക്ക് രാജേഷിന്റെ അവിടേക്ക് പോകാം എന്ന്. ഇത് പറഞ്ഞിട്ട് അയാള്‍ എന്നെ വീട്ടില്‍ പൂട്ടിയിട്ട് ആ പെണ്‍കുട്ടിയെ രാജേഷിന്റെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. രാജേഷിന്റെ ഗസ്റ്റ് ഹൗസില്‍ ബെഡ്‌റൂമില്‍ അവരെ കയറ്റുന്നത് കണ്ട ആള്‍ക്കാറുണ്ട്. ആ പെണ്‍കുട്ടിയുടെ ഫോട്ടോ വേണമെങ്കില്‍ ഞാന്‍ കാണിച്ചുതരാം. പക്ഷേ അതൊന്നും ഞാന്‍ ഇവിടെ ഇടുന്നില്ല. അവരൊക്കെ കുറച്ച് കാശിനുവേണ്ടി ഈ പരിപാടി ചെയ്യുന്ന ആള്‍ക്കാരാണ്. അങ്ങനത്തെ ആള്‍ക്കാരെ ഒന്നും ഇതിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല.

ഇയാള്‍ രാജേഷിനെ കുറ്റം പറഞ്ഞിട്ട് നല്ല പെണ്ണുങ്ങള്‍ അവിടെ വരുമ്പോള്‍ അവിടെ പോയിട്ട് അവരെ സെലക്റ്റ് ചെയ്യും. അങ്ങനെ നല്ല പെണ്ണുങ്ങള്‍ വരുമ്പോഴാണ് ഇയാള്‍ അങ്ങോട്ടു പോകുന്നത്. ഇതൊക്കെ ഞാന്‍ കേട്ട കാര്യങ്ങളാണ്.

ഞങ്ങള്‍ ആദ്യമായി ഹണിമൂണ്‍ ട്രിപ്പിന് മൂന്നാറില്‍ പോയപ്പോള്‍ ഞങ്ങളുടെ വണ്ടിയില്‍ ഞാന്‍, ഇങ്ങേര്, ഇയാളുടെ കെയര്‍ ടേക്കര്‍ ആയ സുജിത്തേട്ടന്‍, പിന്നിലെ വണ്ടിയില്‍ ഈ രാജേഷും അയാളുടെ ഒരു ഡ്രൈവറും. രണ്ട് വണ്ടിയിലും കുറേ മദ്യക്കുപ്പികളാണ്. ഇയാള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കള്ള് കുടിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് പേടിയാവുന്നു എന്ന് ഞാന്‍ ഇയാളോട് പറയുന്നുണ്ട്. അതൊന്നും കേള്‍ക്കുന്നില്ല. അയ്യപ്പനും കോശിയും എന്ന സിനിമയിലെ രംഗമാണ് എനിക്ക് ഓര്‍മ വന്നത്. അവിടെ എത്തിയിട്ട് ഒരു ദിവസമാണ് എന്റെ കൂടെ നിന്നത്. രണ്ടാം ദിവസം മുതല്‍ അടുത്ത മുറിയില്‍ കള്ളുകുടി പാര്‍ട്ടി. ഞാന്‍ ഒറ്റയ്ക്ക് റൂമില്‍. ഒരു ദിവസം പകല്‍ അഞ്ച് മണി വരെ എനിക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് വന്നില്ല. ഇയാളെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. ഞാന്‍ റിസപ്ഷനില്‍ വിളിച്ചപ്പോള്‍ ഭക്ഷണമെല്ലാം റൂമില്‍ എത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ ആ റൂമിലേക്ക് ഭക്ഷണം എടുക്കാന്‍ പോയപ്പോള്‍ 'എന്താ ചേച്ചി' എന്ന് പറഞ്ഞിട്ട് കള്ള് കുടിച്ച് ബോധമില്ലാതെ ഒരാള്‍ വന്നു. എന്നിട്ട് അവര്‍ കഴിച്ചതിന്റെ ബാക്കി കുറേ വാരിക്കെട്ടി എന്റെ റൂമില്‍ കൊണ്ടുവെച്ചു. അത് കഴിക്കാത്തതിന് ഭക്ഷണം വേസ്റ്റ് ആക്കുന്നു എന്ന് പറഞ്ഞ് എന്നെ ചീത്ത വിളിച്ചു. 

കല്ല്യാണം കഴിക്കാന്‍ വേണ്ടി എന്നെ കോണ്‍ടാക്ട് ചെയ്തത് കവിത എന്ന പെണ്‍കുട്ടിയായിരുന്നു. ഞങ്ങളെ സേഫ് ആക്കി ചെന്നൈയില്‍ എത്തിക്കാം, അയാളുടെ സഹോദരി പോലെയാണ് എന്നാണ് പറഞ്ഞത്. ഫ്‌ളൈറ്റില്‍ പോയത് ഞാനും അയാളും കവിതയും കൂടിയാണ്. ടിക്കറ്റ് പരിശോധിച്ചാല്‍ അറിയാം. ഇവര്‍ പല സമയത്തും ബെഡ്‌റൂം ഷെയര്‍ ചെയ്തിട്ടുണ്ട്. ചോദിച്ചാല്‍ പറയും എന്റെ പെങ്ങളാണെന്ന്. ഇവര്‍ പല ഹോട്ടലുകളില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഞാന്‍ ചോദിക്കുമ്പോള്‍ ഇയാളുടെ അമ്മ തന്നെ പറയും..'അവര്‍ സിനിമക്കാരല്ലേ..അപ്പോള്‍ സിനിമ ഡിസ്‌കഷന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത്' എന്ന്. അമ്മയ്ക്ക് അടക്കം പ്രശ്‌നമില്ലെങ്കില്‍ ഇതൊക്കെ എന്റെ പ്രശ്‌നമായിരിക്കും എന്ന് കരുതി. പക്ഷേ ഈ കവിത എന്ന് പറയുന്ന പെണ്ണ് പല സമയത്തും ഫോണില്‍ വിളിച്ചിട്ട് എന്നെ ഡിവോഴ്‌സ് ചെയ്യ് എന്ന് പറയുന്നത് ഞാന്‍ ഇയാളുടെ ഫോണില്‍ കേട്ടിട്ടുണ്ട്. അതിനെ സംബന്ധിച്ച് ഞങ്ങള്‍ തമ്മില്‍ തല്ലുണ്ടാവാറുണ്ടായിരുന്നു. ഇവര്‍ ഞങ്ങളുടെ ബന്ധത്തില്‍ ഇടയ്ക്കിടെ കയറി ഇടപെടാറുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ശേഷം ഇയാളുടെ അമ്മയോട് വിളിച്ചു പറഞ്ഞു. അവിടെയും എനിക്ക് നീതി കിട്ടിയില്ല. ഇയാള്‍ എന്റെ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു. എന്റെ വീട്ടുകാരോട് പോലും പറയാന്‍ അപ്പോള്‍ ധൈര്യം ഉണ്ടായിരുന്നില്ല. 

കവിത, പോലീസ്, രഘു എന്ന പറയുന്ന ആളൊക്കെ സ്ഥിരം ഭീഷണിയായിരുന്നു. ഒരു ദിവസം ഇയാള്‍ അമ്മയെ എന്റെ ഒപ്പം കിടക്കാന്‍ പറഞ്ഞിട്ട് വാതില്‍ അടക്കാതെ പോയി. അന്ന് കവിത ഹാളില്‍ ഇരിപ്പുണ്ട്. ഞാന്‍ ബാത്ത്‌റൂമില്‍ പോയപ്പോള്‍ ഈ രഘു എന്റെ ബാത്ത്‌റൂമിലേക്ക് വന്നു. ഞാന്‍ അപ്പോള്‍ ബഹളം ഉണ്ടാക്കി. രഘു എന്റെ ബാത്ത്‌റൂമില്‍ കയറി എന്ന് പറഞ്ഞു. രഘു ഇറങ്ങിപ്പോയി. അപ്പോള്‍ ഇയാള്‍ പറയുകയാണ്..'രഘു അങ്ങനെ ഒന്നും ചെയ്യില്ല' എന്ന്. കവിത ഇയാളെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞു. 'ഇവള്‍ വീണ്ടും പ്രശ്‌നം ഉണ്ടാക്കാന്‍ നോക്കുന്നു. നിങ്ങളുടെ പേരില്‍ കേസുണ്ടാക്കാന്‍ നോക്കുന്നു. രഘുവിനെ കുറ്റം പറയുന്നു..'  എന്നൊക്കെ പറഞ്ഞു. അന്ന് എന്റെ വീട്ടുകാര വിളിച്ച് എന്നെ കൊണ്ടുപോകാന്‍ പറഞ്ഞു. സ്വന്തം ഭാര്യയുടെ ബാത്ത്‌റൂമില്‍ വേറൊരാള്‍ കയറിയെന്ന് പറഞ്ഞിട്ട് ഭാര്യയെ സപ്പോര്‍ട്ട് ചെയ്യാതെ അയാള്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയായിരുന്നു.

ഇയാള്‍ എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു. അന്നൊന്നും ഇതെല്ലാം തുറന്നുപറയാനുള്ള ധൈര്യം ഇല്ലായിരുന്നു. ഇതുപോലെ പലരുടേയും ജീവിതത്തില്‍ സംഭവിച്ചേക്കാം. എനിക്ക് ഇനി ഇത് പറയാനൊന്നും ഈ യുട്യൂബ് ചാനല്‍ പോലും ഉണ്ടായി എന്ന് വരില്ല. പക്ഷേ എനിക്ക് ഒന്നേ പറയാനുള്ളു. മാധ്യമ ധര്‍മം എന്ന് 100 പ്രാവശ്യം പറയുന്ന ആള്‍ക്കാര്‍ ചാനലില്‍ ഇരുന്ന് ചിരിച്ചിട്ട് പറയുകയാണ്...ഞാന്‍ ഇതൊന്നും കേസ് കൊടുക്കാത്തത് കൊണ്ടാണ് വാര്‍ത്തയാകാത്തത് എന്ന്. ഇങ്ങനെയാണ് മാധ്യമ ധര്‍മം എന്ന് മനസിലാക്കി തന്നതിന് നന്ദി.'- വീഡിയോയില്‍ എലിസബത്ത് വിശദീകരിക്കുന്നു.