രാജകീയ വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വരന്‍ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍മക്തൂമിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളും കേക്ക് മുറിക്കുന്ന ചിത്രങ്ങളുമാണ് ഷെയ്ഖ മഹ്‌റ പോസ്റ്റ് ചെയ്തത്. 

To advertise here,

നാടോടിക്കഥകളിലെ രാജകുമാരിയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഷെയ്ഖ മഹ്‌റ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എംബ്രോയ്ഡറി ചെയ്ത വെള്ള ഗൗണായിരുന്നു വിവാഹ വസ്ത്രം. വിശിഷ്ടമായ ഡയമണ്ട് നെക്ക്‌ളേസും കമ്മലും ഇതിനൊപ്പം അണിഞ്ഞു. പരമ്പരാഗത വേഷമായ കന്തൂറയാണ് ഷെയ്ഖ് മന ധരിച്ചിരിക്കുന്നത്. 

ദുബായിലെ ഫാഷന്‍ ഹൗസായ Ezra Couture-നേയും ഷെയ്ഖ മഹ്‌റ ടാഗ് ചെയ്തിട്ടുണ്ട്.  Ezra Couture ആണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഇതിന്റെ വീഡിയോ Ezra Couture ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 

placeholder
.
വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: instagram/ hhshmahra
 

കഴിഞ്ഞ മെയ് 27-നായിരുന്നു ഇരുവരുടേയും വിവാഹം. നേരത്തെ ഷെയ്ഖ് മനയുടെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിൻ മന അല്‍ മക്തൂം നവദമ്പതിമാർക്കായി എഴുതിയ ഹൃദയസ്പര്‍ശിയായ കവിതയ്‌ക്കൊപ്പമാണ് തന്റെ വിവാഹ വാര്‍ത്ത ഷെയ്ഖ മഹ്‌റ ഔദ്യോഗികമായി അറിയിച്ചത്. ഇതേ കവിത ഷെയ്ഖ് മനയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

placeholder
.
വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: instagram/ hhshmahra

 

placeholder
.
വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: instagram/ hhshmahra