
കുഞ്ഞുമായി ഭിക്ഷ യാചിക്കുന്ന യുവതിക്ക് കോണ്ടം നല്‍കുന്ന വീഡിയോ പങ്കുവെച്ച് യുവഡോക്ടര്‍. റോഡില്‍ ഭിക്ഷയാചിക്കുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണെന്നാണ് വീഡിയോ പങ്കുവെച്ച യുവാവിന്റെ അഭിപ്രായം.
വഴിയരികില്‍ കുഞ്ഞുമായി ഭിക്ഷയാചിക്കുന്ന യുവതിയുടെ സമീപത്തേക്ക് യുവാവ് കോണ്ടവുമായി പോകുന്നതും യുവതി സഹായം പ്രതീക്ഷിച്ച് കൈനീട്ടുമ്പോള്‍ യുവാവ് കോണ്ടം നല്‍കുന്നതും വീഡിയോയില്‍ കാണാം. ദീപാവലി ദിവസമാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ യുവാവിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ദീപാവലി പോലെയൊരു ദിവസം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് വിനിയോഗിക്കേണ്ടതെന്നും ഇത്തരം കോമാളിത്തരം ചെയ്യുകയല്ല വേണ്ടത് എന്നുള്‍പ്പടെ വിമര്‍ശനങ്ങളുയര്‍ന്നു. ആ യുവതിയുടെ ദയനീയത മുതലെടുത്ത് കണ്ടന്‍റുണ്ടാക്കുകയാണെന്നും നിരവധി പേര്‍ വ്യക്തമാക്കി. തമാശയ്ക്ക് വേണ്ടി മറ്റുള്ളവരെ അവഹേളിക്കുന്നത് ശരിയാണോയെന്നും ചിലര്‍ കമന്റ് ചെയ്തു.
കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നല്‍കാനും കഴിയാത്ത അവസ്ഥയില്‍ കുട്ടികളെ ജനിപ്പിക്കുന്നതിനെതിരേ ബോധവത്കരണമാണ് താനുദ്ദേശിച്ചത് എന്നാണ് ഡോക്ടറുടെ പക്ഷം.
Content Highlights: doctor gives condom to beggar with baby receives troll
Published: 01 Nov 2024, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented