
കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്‌ളോഗ് പങ്കുവെച്ച് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വീഡിയോയാണ് പുതിയ വ്‌ളോഗില്‍ പങ്കുവെച്ചത്. ജനനറിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് അശ്വിന്‍ പേരെഴുതുന്നതടക്കം വീഡിയോയില്‍ കാണാം.
ശനിയാഴ്ച രാത്രി 7.16-നായിരുന്നു ജനനം. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനെന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്. പ്രസവസമയത്ത് പിതാവ് കൃഷ്മകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു. അശ്വിന്റെ മാതാപിതാക്കളും ദിയയുടെ അപ്പൂപ്പനും അമ്മൂമ്മയും പിന്നീട് കുഞ്ഞിനെ കാണാനെത്തി.
നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്. ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ സഹോദരി അഹാനയുടെ കണ്ണുകള്‍ നിറയുന്നതായി വീഡിയോയില്‍ കാണാം.
'എന്നപ്പോലെ ഇരിക്കുന്നു, അതാണ് എനിക്ക് തോന്നിയത്. എന്നെപ്പോലെ ഇരിക്കുന്ന ഒരു ചെക്കന്‍. അശ്വിന്റെ സെയിം ഹെയര്‍ ആയിരുന്നു. കണ്ട ഉടനേ ഞാന്‍ പറഞ്ഞു, അശ്വിന്റെ പോലത്തെ ബ്ലാക്ക് തിക്ക് ഹെയര്‍', കുഞ്ഞിനെക്കുറിച്ച് ദിയ പറഞ്ഞു.
'ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍', എന്നായിരുന്നു അശ്വിന്റെ പ്രതികരണം.
Content Highlights: Diya Krishna, daughter of Krishna Kumar, shares her childbirth experience in a heartwarming vlog
Published: 06 Jul 2025, 09:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented