ജനുവരി ഒന്നിനാണ് ധർമേന്ദ്രയുടെ അവസാന ചിത്രം ഇക്കിസ് പ്രദർശനത്തിനെത്തിയത്

കഴിഞ്ഞമാസമാണ് ബോളിവുഡിലെ ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങിയത്. എക്കാലവും ഓർമിക്കാൻ ഒരുപാട് ചിത്രങ്ങൾ ബാക്കിവെച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ജനുവരി ഒന്നിന് തിയേറ്ററുകളിലെത്തിയ ഇക്കിസ് എന്ന ചിത്രത്തിനുവേണ്ടിയാണ് ധർമേന്ദ്ര അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ഇക്കിസിന്റെ ഷൂട്ടിങ്ങിനിടെയുള്ള ധർമേന്ദ്രയെ ഓർക്കുകയാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫറായ വിജയ് ഗാംഗുലി.
Don’t Miss: 'ആ സംഭവത്തിന് ശേഷം വിമാനയാത്രകൾ പേടിയാണ്'; അനുഭവം പങ്കുവെച്ച് ടൈഗർ ഷ്റോഫ്
ഷൂട്ടിങ്ങിനിടെ ധർമേന്ദ്ര നേരെ നിൽക്കാൻപോലും വളരെ ബുദ്ധിമുട്ടിയിരുന്നുവെന്ന് വിജയ് പറയുന്നു. എന്നിട്ട് പോലും ചില നൃത്തച്ചുവടുകൾ ചിത്രീകരിക്കാനായി പുലർച്ചെ മൂന്നുമണിക്ക് പോലും സന്നദ്ധനായിരുന്നു. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് ഗാംഗുലി ഇക്കാര്യങ്ങൾ പറഞ്ഞത്.
'അപ്പോൾ പുലർച്ചെ രണ്ടര-മൂന്നുമണിയായിരുന്നു. ചെറുതായി നൃത്തം ചെയ്യണമെന്ന് അദ്ദേഹത്തോട് ഞങ്ങൾ പറഞ്ഞു. താങ്കൾക്ക് സൗകര്യപ്രദമായ രീതിയിൽ ചെയ്‌തോളൂ എന്ന് പറഞ്ഞപ്പോൾ മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. മറ്റുള്ളവരുടെ ചുവടുകൾ ഞങ്ങൾ അദ്ദേഹത്തെ കാണിച്ചു. ചുമലുകൾ ചേർന്ന് നിന്ന് കാലുകൾ കൊണ്ടുള്ള നൃത്തച്ചുവടായിരുന്നു അത്. അത് കണ്ട് തനിക്കും ഇത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.' -വിജയ് ഗാംഗുലി പറഞ്ഞു.
Also Read: പൊന്നോമനയുടെ പേര് പങ്കുവെച്ച് കത്രീനയും വിക്കി കൗശലും; 'ഉറി' ബന്ധത്തിന് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ
'നൃത്തച്ചുവടുകൾ ചെയ്യാമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അദ്ദേഹം ഇരിക്കുകയായിരുന്നു. ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അദ്ദേഹം അത് വകവെച്ചില്ല. അങ്ങനെ ചെയ്യരുതെന്നും റീടേക്കുകൾ വേണ്ടിവന്നാൽ ക്ഷീണിക്കുമെന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രം നൃത്തം ചെയ്യേണ്ടത് അത്യാവശ്യമായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് തന്റെ 100 ശതമാനവും സിനിമയ്ക്കായി നൽകണമെന്ന് നിർബന്ധമായിരുന്നു. തനിക്കിത് ചെയ്യാൻ കഴിയില്ല എന്ന് ആരും കരുതരുത് എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം അത് ചെയ്തുകാണിച്ചു. അതുകണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു.' -വിജയ് ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ നവംബർ 24-നായിരുന്നു ധർമേന്ദ്രയുടെ അന്ത്യം. തന്റെ 90-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈയിലെ ബ്രീത്ത് കാൻഡി ആശുപത്രിയിൽ വെച്ചാണ് ധർമേന്ദ്ര അന്ത്യശ്വാസം വലിച്ചത്. നവംബർ 25-ന് മുംബൈയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.
Content Highlights: Choreographer Vijay Ganguly recalled Dharmendra’s unwavering dedication on the sets of his final film, even when standing up was physically difficult for the veteran actor. Despite health challenges, Dharmendra insisted on giving his best, leaving the crew deeply moved.
Published: 07 Jan 2026, 10:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented