
പീറ്റര്‍ സിംഗിന്റെയും നീനോ കൗറിന്റെയും വീട്ടില്‍ ഷെനാസ് ട്രഷറി.|Photo:Screengrab/shenaztreasury
എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മാറി സമാധാനത്തോടെ ഇരിക്കുന്ന ഒരിടമായിട്ടാണ് വീടിനെ കാണുന്നത്. എന്നാല്‍ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ വായുമലിനീകരണം കാരണം ചില സമയങ്ങളില്‍ വീട്ടിനുള്ളിലും ആളുകള്‍ സുരക്ഷിതരല്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം ഡല്‍ഹിയില്‍ വായുവിന്റെ ഗുണമേന്മ ഇരുന്നൂറ് അല്ലെങ്കില്‍ മുന്നൂറായി താഴുന്ന സമയത്തും അത് പതിനഞ്ചില്‍ നിലനിര്‍ത്തുന്ന ഒരു വീട് അവിടെ ഉണ്ട്.
അഭിനേതാവും, കണ്ടന്റ് ക്രിയേറ്ററുമായ ഷെനാസ് ട്രഷറിയാണ് പീറ്റര്‍ സിംഗിന്റെയും നീനോ കൗറിന്റെയും ‘ഹരിത’ വീടിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. സുസ്ഥിരവും സ്വയം പര്യാപ്തതയും മാതൃകയാക്കിയ ഇവരുടെ വീട്ടില്‍ നിറയെ ചെടികളാണ്. ഇതുകാരണം ഡല്‍ഹിയില്‍ വായുമലിനീകരണം അധികമാവുന്ന അവസരങ്ങളിലും ഇവരുടെ വീട്ടില്‍ ശുദ്ധമായ വായു ലഭിക്കുന്നു.
ഏകദേശം 15,000-ത്തിലധികം ചെടികള്‍ ഇവരുടെ വീടിനടുത്ത് വളരുന്നുണ്ട്. സാധാരണ ഒരു വീടെന്നതിനേക്കാള്‍ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനോട് ഉപമിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഇവിടെയുള്ള ഓരോ ചെടിയും മലിനീകരണത്തെ കുറയ്ക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു. ചെടികള്‍ മാത്രമല്ല അകത്തേക്ക് കടക്കുന്ന വായുവിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന എയര്‍ പാനലുകളും സജ്ജീകരിച്ചിരിക്കുന്നു.
പരമ്പരാഗതമായ രീതിയിലാണ് ഇവരുടെ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇഷ്ടിക കെട്ടാന്‍ സിമന്റ് ഒഴിവാക്കി പകരം കുമ്മായമാണ് ഉപയോഗിച്ചത്. കോണ്‍ക്രീറ്റ് സ്ലാബിന് പകരം കല്ലിന്റെ ടൈല്‍ ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മ്മിച്ചത് വീട്ടിനുള്ളിലെ താപനില കുറയ്ക്കാന്‍ സഹായിക്കുന്നു. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീട്ടില്‍ ഇവര്‍ക്ക് കഴിക്കാന്‍ ആവശ്യമുള്ള എല്ലാം അവിടെത്തന്നെ ഉണ്ടാക്കുന്നു. വീട്ടില്‍ ആവശ്യമായതിന്റെ ബാക്കി പച്ചക്കറികളും മറ്റും വിറ്റ് മാസത്തില്‍ 40,000 രൂപ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. 15,000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിവുള്ള മഴവെള്ള സംഭരണിയുടെ സഹായത്തോടെയാണ് ഇവര്‍ ചെടികള്‍ക്ക് ആവശ്യമായ വെള്ളം കണ്ടെത്തുന്നത്. വീട്ടിലുണ്ടാവുന്ന മാലിന്യം ചെടികള്‍ക്കാവശ്യമായ കമ്പോസ്റ്റാക്കി മാറ്റാനും ഇവര്‍ ശ്രദ്ധിക്കുന്നു. ഡല്‍ഹിയില്‍ ഒരു ഹരിത സ്വര്‍ഗം നിര്‍മ്മിച്ചിരിക്കുകയാണിവര്‍.
https://www.instagram.com/reels/DQQlObrCp1d/
Content Highlights: Discover how this Delhi couple created a sustainable, self-sufficient home with over 15,000 plants, combating air pollution and enjoying fresh air.
Published: 30 Oct 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented