ആദ്യമായല്ല ദീപികാ പദുക്കോണിന്റെ രംഗങ്ങള് ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കുന്നത്

ബോളിവുഡിലെ താരദമ്പതിമാരായ ദീപികാ പദുക്കോണും രൺവീർ സിങ്ങും വീണ്ടുമൊരു കുഞ്ഞിനെ കൂടി വരവേൽക്കാനൊരുങ്ങുകയാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇരുവരും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള കിങ്, അല്ലു അർജുൻ-ആറ്റ്‌ലീ കൂട്ടുകെട്ടിലൊരുങ്ങുന്ന രാക്ക എന്നീ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടെയാണ് ദീപിക ഗർഭിണിയാകുന്നത്. ഇപ്പോഴിതാ ദീപികയ്ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ചിത്രീകരണത്തിൽ മാറ്റങ്ങൾ വരുത്തുകയാണ് സംവിധായകൻ ആറ്റ്‌ലീ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാക്കയിലെ ആക്ഷൻ രംഗങ്ങളിൽ ദീപികാ പദുക്കോണിന്റെ ഡ്യൂപ്പിനെ ഉപയോഗിക്കാനാണ് ആറ്റ്‌ലീ തീരുമാനിച്ചിരിക്കുന്നത്. ആറ്റ്‌ലീയും സംഘവും 'പ്ലാൻ ബി'യുമായി മുന്നോട്ടുപോകുന്നുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. ദീപിക ഉൾപ്പെടുന്ന എല്ലാ പ്രധാന ആക്ഷൻ സീക്വൻസുകളിലും താരത്തിന്റെ ബോഡി ഡബിളിനെ ഉപയോഗിക്കും. ദീപികയുടെ ചില ക്ലോസ് അപ്പ് ഷോട്ടുകൾ ഇതിനകം ചിത്രീകരിച്ചിട്ടുണ്ട്. വിഎഫ്എക്‌സ് ഉപയോഗിച്ച് ഈ ഷോട്ടുകൾ ആക്ഷൻ രംഗങ്ങളുമായി സംയോജിപ്പിച്ച് ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി.
ഇതാദ്യമായല്ല ദീപികാ പദുക്കോണിന്റെ രംഗങ്ങൾ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ പഠാൻ എന്ന ചിത്രത്തിൽ ദീപികയുടെ സ്റ്റണ്ട് ഡബിളായി എത്തിയത് കട്ജാ മാക്‌റായ് ആയിരുന്നു. ഇരുവരും ഒന്നിച്ച് ഒരേ കോസ്റ്റിയൂമിലുള്ള ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. മോഷൻ ക്യാപ്ചറിങ്ങിനുവേണ്ടി കട്ജയുടെ മുഖത്ത് പുള്ളികൾ അടയാളപ്പെടുത്തിയത് ചിത്രത്തിൽ കാണാമായിരുന്നു.
പോസിറ്റീവായ പ്രഗ്നൻസി ടെസ്റ്റ് കിറ്റ് കൈയിൽ പിടിച്ച മകൾ ദുവയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് രൺവീറും ദീപികയും തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാർത്ത അറിയിച്ചത്. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റിൽ കമന്റിട്ടത്. 2018 നവംബർ 14-നാണ് രൺവീറും ദീപികയും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിൽ വെച്ചായിരുന്നു ആഡംബരപൂർണമായ വിവാഹം. രൺവീറിന്റെ സിന്ധി ആചാരപ്രകാരവും ദീപികയുടെ കൊങ്കണി ആചാരപ്രകാരവും രണ്ട് വിവാഹ ചടങ്ങുകളാണ് ഉണ്ടായിരുന്നത്.
Content Highlights: Bollywood stars Deepika Padukone and Ranveer Singh recently announced they are expecting their second child via a heartwarming Instagram post featuring their daughter, Dua. As Deepika is currently committed to big-budget projects like Shah Rukh Khan’s King and Atlee’s Raaka starring Allu Arjun, filmmakers are reportedly adjusting schedules for her comfort. Reports indicate that director Atlee will use a body double for Deepika's high-octane action sequences in Raaka. The production team plans to use VFX to seamlessly integrate her previously filmed close-up shots with the stunt double's performance. This isn't the first time Deepika has used a double; she previously worked with stunt professional Katja Macrae for her action-heavy role in Pathaan.
Published: 28 Apr 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented