അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാക്ക'യിൽ താനില്ലെന്ന് വ്യക്തമാക്കി നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ ഐശ്വര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ചിത്രത്തിൽ താൻ ഭാഗമാണെന്ന വാർത്തകൾ ഐശ്വര്യ ലക്ഷ്മി തള്ളിയതായി നടിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് റിപ്പോർട്ട് ചെയ്തത്. ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത് എന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, താൻ ഈ സിനിമയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ ഐശ്വര്യ, 'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ' എന്ന് തമാശരൂപേണ പറഞ്ഞു.
അല്ലു അർജുനും അറ്റ്‌ലിയും ആദ്യമായി ഒന്നിക്കുന്ന 'രാക്ക' ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. ഏറ്റവും കൂടുതൽ ആളുകളെ തത്സമയം മോഷൻ- ക്യാപ്ചർ ചെയ്താണ് ഗിന്നസ് റെക്കോർഡ് നേടിയത്.
Content Highlights: Aishwarya Lekshmi clarified that she is not part of Atlee's upcoming film Raaka starring Allu Arjun. Reports had previously circulated claiming she would play a villainous role in the big-budget project. The actress jokingly requested makers to cast her in the film during her interaction with India Today. Raaka marks the first-ever collaboration between superstar Allu Arjun and director Atlee. Produced by Sun Pictures, the film recently entered the Guinness World Records for live motion-capture.
Published: 02 Oct 2026, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented