ജീവിതത്തിലേക്ക് ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് നേരത്തെ തന്നെ ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദീപിക.

To advertise here,

ദീപികയുടെ നിറവയര്‍ ചേർത്തുപിടിച്ച് പിന്‍കഴുത്തില്‍ ചുംബിക്കുന്ന രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഡെനിം പാന്റ്‌സും ബ്രായും ഷ്രഗ്ഗുമാണ് ഒരു ഔട്ട്ഫിറ്റ്. മറ്റൊന്നില്‍ പാന്റ്‌സും ബ്രാലെറ്റും ബ്ലെയ്‌സറും ധരിച്ചിരിക്കുന്നു. ട്രാന്‍സ്പാരന്റ് ഗൗണാണ് ഒരു ഔട്ട്ഫിറ്റ്. 

ഗര്‍ഭിണിയായ ശേഷവും ദീപിക പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുംബൈയില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങിലും 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനും നിറവയറുമായി ദീപിക എത്തിയിരുന്നു. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്‍ പരിപാടിയിലും ദീപിക പങ്കെടുത്തിരുന്നു. 

ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.