റെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും ബോളിവുഡ് നടി അഥിയ ഷെട്ടിയും തമ്മിലുള്ള വിവാഹം. 2023 ജനുവരില്‍ അഥിയയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. അഥിയയുടെ അച്ഛനും നടനുമായ സുനില്‍ ഷെട്ടി ഉള്‍പ്പെടെയുള്ളവര്‍ നവദമ്പതികളെ ആശിര്‍വദിച്ചു.

To advertise here,

കഴിഞ്ഞ ജനുവരില്‍ ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സുനില്‍ ഷെട്ടിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അഥിയയോടൊപ്പമുള്ള തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് കെ.എല്‍ രാഹുല്‍. അവതാരകന്‍ നിഖില്‍ കാമത്തിന്റെ അഭിമുഖത്തിലാണ് രാഹുല്‍ ഭാര്യയെ കുറിച്ച് വാചാലനായത്. 

അഥിയയോടൊപ്പമുള്ള ജീവിതം സമാധാനപൂര്‍ണമാണെന്നും വൈരുധ്യങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകുന്നത് ചുരുക്കമാണെന്നും രാഹുല്‍ പറയുന്നു. ഏറ്റവും സുരക്ഷിതമായ ഇടമാണ് അഥിയയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു. 'വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്നേഹിക്കാനും പരിചരിക്കാനും ഒരാളുണ്ടാകുന്നത് ആശ്വാസമാണ്. ആ സ്നേഹം ഒരിക്കലും എന്റെ ഗ്രൗണ്ടിലെ പ്രകടനം വിലയിരുത്തിയുള്ളതല്ല എന്നതാണ് അതിലേറ്റവും ആശ്വാസകരം. അവളെ വിവാഹം ചെയ്തതില്‍ ഞാന്‍ ഭാഗ്യവാനാണ്.'-രാഹുല്‍ പറയുന്നു.