
കൊറോണ വ്യാപനം കാരണം മാസങ്ങളോളം വീടിനുള്ളില്‍ കഴിയേണ്ടി വന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ മാനസികമായി ബാധിച്ചതായി പഠന ഫലം. ഐസൊലേഷനിലുള്ള മാസങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളും കഷ്ടപ്പാടുകളും ഉറക്കക്കുറവും ഉത്കണ്ഠയും വിഷാദവും കൂടുതല്‍ അനുഭവിച്ചതായാണ് പഠനം.
ഹോട്ട്കിസ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകരും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനം ഫ്രോണ്ടിയേഴ്സിന് ഗ്ലോബല്‍ വിമന്‍സ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാര്‍ച്ച് 23 നും ജൂണ്‍ 7 നും ഇടയില്‍ 573 കാനഡക്കാര്‍ക്കിടയില്‍ (112 പുരുഷന്മാരും 459 സ്ത്രീകളും, ശരാശരി 25.9 വയസ് പ്രായമുള്ളവര്‍) നടത്തിയ ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകള്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ 66 ശതമാനത്തിലധികം പേര്‍ക്ക് ഉറക്കക്കുറവുള്ളതായി കണ്ടെത്താനായി.
39 ശതമാനത്തിലധികം പേര്‍ക്ക കൊറോണക്കാലത്ത് ഉറക്കമില്ലായ്മയുടെ വര്‍ധിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. എല്ലാവരിലും തന്നെ ഉത്കണ്ഠയും മാനസികസമ്മര്‍ദവും കൂടുതലായി.
Content Highlights: COVID-19 Isolation Affecting Women more than men
Published: 29 Dec 2020, 10:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented