വിവാഹത്തിന്റെ കാര്യം വരുമ്പോൾ ഇപ്പോഴും ജാതി ചർച്ച ചെയ്യപ്പെടും. ഒരേ ജാതിയിൽ പെട്ടവരെ വിവാഹം ചെയ്യാനാണ് മിക്കവരും ശ്രമിക്കുക. അത്തരത്തിലുള്ള ഒരു അനുഭവത്തെ കുറിച്ച് ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം. മാച്ച് മേക്കിങ് പ്ലാറ്റ്‌ഫോമായ 'ദി ഡേറ്റ് ക്രൂ' വിന്റെ സ്ഥാപക ഓന്ദ്രില കപൂറാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.

To advertise here,

ഉപരിവർഗ കുടുംബത്തിൽ നിന്ന് വരുന്ന പുരോഗമനവാദികളെന്ന് തോന്നിപ്പിക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ള 32-കാരിയുടെ വിവാഹത്തിന്റെ 'ഡിമാൻഡു'കളെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. ഉയർന്ന ജാതിയിൽപെട്ട ഒരു പങ്കാളിയെ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. അതേസമയം വർഷം 80 ലക്ഷമെങ്കിലും വരുമാനമുണ്ടെങ്കിൽ ജാതി കുഴപ്പമില്ലെന്നും യുവതി പറഞ്ഞതായി കുറിപ്പിലുണ്ട്. മറ്റൊരു ജാതിയിൽനിന്ന് വിവാഹം ചെയ്യാൻ മാതാപിതാക്കൾ ഒരിക്കലും സമ്മതിക്കില്ലെന്നും അതിനാലാണ് താൻ ജാതി നോക്കുന്നതെന്നും അവർ പറഞ്ഞുവെന്നും കുറിപ്പിലുണ്ട്.

നഗരങ്ങളിൽ കഴിയുന്ന പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവർ മാട്രിമോണിയൽ സൈറ്റുകളിൽ ജാതി ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് ആദ്യം നിർത്തണമെന്നും ഒന്ദ്രില പറയുന്നു. ഇക്കാര്യത്തെ കുറിച്ച് യുവാക്കളോട് മാതാപിതാക്കൾ തുറന്ന് സംസാരിക്കണം. ജാതിയെ സാമൂഹിക പദവിയുടെ പ്രശ്‌നമായിട്ടാണ് ആളുകൾ കാണുന്നത്. വലിയ തുക ശമ്പളമുണ്ടെങ്കിൽ പണം കൊണ്ട് ആ സാമൂഹിക പദവി വാങ്ങാം എന്നാണ് ആളുകൾ കരുതുന്നത്. അതുകൊണ്ടാണ് അവിടെ ജാതി പ്രശനമില്ലെന്ന് പറയുന്നതെന്നും ഒന്ദ്രില കുറിച്ചു.