
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുള്ള നടിയാണ് അപര്‍ണ ദാസ്. 13 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അപര്‍ണയെ ഫോളോ ചെയ്യുന്നത്. വിജയിക്കൊപ്പം ബീസ്റ്റ് എന്ന ചിത്രത്തിലും ഡാഡ എന്ന ചിത്രത്തിലും അഭിനയിച്ച അപര്‍ണയ്ക്ക് തമിഴ്‌നാട്ടിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ നടന്‍ ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹം കഴിഞ്ഞതോടെ നിരവധി ആരാധകര്‍ തങ്ങളുടെ നിരാശ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.
അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം പേജിലെ വിവാഹ ചിത്രങ്ങള്‍ക്ക് താഴെ ആശംസകള്‍ക്കൊപ്പം ആരാധകരുടെ നിരാശയും സങ്കടവും കാണാം. 'നീ എന്റെ ഹൃദയമാണ് തകര്‍ത്തത് ബേബി', 'അങ്ങനെ എന്റെ ക്രഷിന്റെ വിവാഹവും കഴിഞ്ഞു', 'ഇത് വല്ലാതെ വേദനിപ്പിക്കുന്നു', 'കരയാന്‍ വന്നവര്‍ വരിവരിയായി കരഞ്ഞിട്ട് പോ' എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. തമിഴിലും നിറയെ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ദീപക്, അപര്‍ണയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അഞ്ച് വര്‍ഷത്തെ സൗഹൃദത്തിനും പ്രണത്തിനും ശേഷം ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
കസവു സാരിയും പച്ച നിറത്തിലുള്ള ബ്ലൗസുമായിരുന്നു അപര്‍ണയുടെ വിവാഹ വേഷം. ബ്ലൗസിന്റെ സ്ലീവില്‍ നിറയെ വര്‍ക്കുകളുണ്ടായിരുന്നു. ഒപ്പം സ്വര്‍ണാഭരണങ്ങളും ധരിച്ചു. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു ദീപകിന്റെ ഔട്ട്ഫിറ്റ്.
ക്ഷേത്രത്തിലെ ചടങ്ങിന് പിന്നാലെ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് അപര്‍ണ റിസപ്ഷനെത്തിയത്. കല്ലുകള്‍ കൊണ്ട് നിറയെ വര്‍ക്കുകള്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള ബ്ലൗസായിരുന്നു സാരിക്കൊപ്പം പെയര്‍ ചെയതത്. ഇതിന് യോജിക്കുന്ന വലിയ മാലയും വളയും ജിമിക്കി കമ്മലും ധരിച്ചു. ഗോള്‍ഡന്‍ പ്രിന്റുകളുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു ദീപകിന്റെ വേഷം.
നേരത്തെ സംഗീത് പരിപാടിക്ക് കറുപ്പ് നിറത്തിലുള്ള ലെഹങ്കയും ചോളിയുമായിരുന്നു അപര്‍ണയുടെ ഔട്ട്ഫിറ്റ്. ഫ്‌ളോറല്‍ വര്‍ക്കുകളുള്ള കറുപ്പ് ലെഹങ്കയും സിംപിള്‍ വര്‍ക്കുകളുള്ള ചോളിയും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ഇതിനോട് യോജിക്കുന്ന കറുപ്പ് സെറ്റ് മാലയും വളയും കമ്മലും താരം ധരിച്ചു. ഹല്‍ദി ചടങ്ങിന് മഞ്ഞയും ചുവപ്പും നിറങ്ങള്‍ ചേര്‍ന്ന ദാവണിയാണ് അപര്‍ണ തെരഞ്ഞെടുത്തത്. ഇതിെനാപ്പം ചുവപ്പ് കല്ലുകള്‍ പതിപ്പിച്ച മാലയും വളയും കമ്മലും നെറ്റിച്ചുട്ടിയും പെയര്‍ ചെയ്തു.
'എലമെന്‍ട്രിക്‌സ്' എന്ന കമ്പനിയാണ് ഇരുവരുടേയും വിവാഹത്തിന്റേയും മറ്റു ചടങ്ങുകളുടേയും വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയത്. ആഷിഫ് മരക്കാരാണ് അപര്‍ണയുടെ മേക്കപ്പ് ചെയ്തത്.
Content Highlights: deepak parambol and aparna das wedding outfit and style
Published: 26 Apr 2024, 06:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented