
കോട്ടയം: കാൻസർ രോഗം നാലാം ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും മരുന്ന് പോലെ ആശ്വാസമാകുന്ന ചിത്രകലയെ ഹൃദയത്തിലേക്ക് ചേർത്ത് നിർത്തുകയാണ് ചിത്രകാരൻ എൻ. അജയൻ. നാഗമ്പടം മേൽപ്പാലവും പരിസരവും ചിത്രങ്ങൾ വരച്ച് വർണാഭമാക്കുന്ന ‘ഗ്രാഫിറ്റിക്ക്’ അദ്ദേഹം തുടക്കമിടും. ഈ അവധിക്കാലത്ത് ‘ഗ്രാഫിറ്റി’യിൽ കുട്ടി ചിത്രകാരന്മാരേയും ഉൾപ്പെടുത്തും. കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യചിത്രകലാ ക്യാമ്പിനും തുടക്കമിടും.
‘കാൻസറിന്റെ വേദനയെ ചെറുക്കാൻ കലയിൽ മുഴുകുക എന്നതാണ് എന്റെ വഴി. നാഗമ്പടം എന്ന ജങ്ഷനെ ‘ഗേറ്റ് വേ ഓഫ് കോട്ടയം’ ആക്കി മാറ്റാനാണ് ശ്രമം. പാലം, തൂണുകൾ, ഭിത്തികൾ ഉൾപ്പെടെ ഏകദേശം 50,000 ചതുരശ്ര അടിയിലാണ് ചിത്രങ്ങൾ വരക്കുക. റെയിൽവേ, പിഡബ്ള്യൂഡി എന്നിവരുടെ അനുവാദം കിട്ടി.’ -ചിത്രകാരൻ നയം വ്യക്തമാക്കുന്നു.
Don't Miss: അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതിന് പിന്നാലെ പാക് യുവതിക്ക് സുഖപ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ടു
ഒരു പൊതുയിടത്തിലെ ചുവരിലോ മറ്റ് പ്രതലത്തിലോ പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിലും എഴുതുന്നതോ വരയ്ക്കുന്നതോ ആണ് ‘ഗ്രാഫിറ്റി’. ആരുടേയും സാമ്പത്തികസഹായം സ്വീകരിക്കില്ല. ചിത്രകാരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കും. ആദ്യം സാഹിത്യകാരന്മാരുടെ ചിത്രങ്ങളാണ് വരക്കുക. ചിത്രങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. മങ്ങിപ്പോകുന്ന ചിത്രം പിന്നീട് ആർക്കും ഭിത്തി വൃത്തിയാക്കി വരക്കാം. നാഗമ്പടത്താണ് കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ചിത്രകലാ പരിശീലനം അദ്ദേഹത്തിന്റെ എസ്മോ ആർട്ട് അക്കാദമി നടത്തുക. 2022 മുതൽ കൊല്ലം -വള്ളിക്കാവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എസ്മോ ആർട്ട് അക്കാദമി പ്രവർത്തനം കോട്ടയത്ത് ആദ്യമാണ്.
Also Read: വിവാഹനിശ്ചയം 10 ദിവസം മുമ്പ്, വിമാനം തകർന്ന് വീരമൃത്യു; ആരുടേയും നെഞ്ച് തകർക്കും ഈ കണ്ണുനീർ
ഏപ്രിൽ 11-ന് രാവിലെ 10-ന് ആർട്ട് അക്കാദമിയുടെ ഉദ്ഘാടനം നടക്കും. നാഗമ്പടം -ചുങ്കം റോഡിൽ (പനയക്കഴിപ്പ് കര) തലവന്നാട്ട് ഇല്ലം വക ശ്രീ ശങ്കരപുരം ക്ഷേത്രാങ്കണത്തിലാണ് അക്കാദമി. മാവേലിക്കര രവിവർമ പെയിന്റിങ് അക്കാദമിയിൽനിന്ന് പഠനം പൂർത്തിയാക്കിയ അജയൻ 32 വർഷമായി കലാരംഗത്തുണ്ട്. നാഗമ്പടം 'ഗോമതി'യിൽ താമസിക്കുന്നു. ഭാര്യ: ഇ.ആർ. ഗിരിജമ്മ.
Content Highlights: Ajayan, a cancer patient, making Nagampadam bridge the 'Gateway of Kottayam' with grafiti
Published: 10 Apr 2025, 07:39 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented