തലയോലപ്പറമ്പ്: കോൺഗ്രസ് നേതാവും സാമൂഹികപ്രവർത്തകയുമായിരുന്ന  മേഴ്‌സി രവിയുടെ പതിനേഴാമത് അനുസ്മരണം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 

To advertise here,

തലയോലപ്പറമ്പ് തിരുപുരം രാജീവ് ഗാന്ധി നഗറിൽ നടന്ന പുഷ്പാർച്ചനയ്യും അനുസ്മരണ സമ്മേളനവും തലയോലപ്പറമ്പ്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. എസ്. ശ്രീകാന്ത് സോമൻ ഉദ്ഘാടനം ചെയ്തു. 

അനുസ്മരണ സമിതി വൈസ് ചെയർമാൻ പി.ജി. ഷാജിമോൻ അധ്യക്ഷത വഹിച്ചു.  മഹിളാ കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാരി കരുണാകരൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി. സന്തോഷ് ശർമ, ജോസഫ് കൊച്ചുപറമ്പിൽ, സി.കെ. പ്രമോദ് ചാഴൂരാൻ എന്നിവർ പ്രസംഗിച്ചു.