തിവില്‍നിന്ന് വ്യത്യസ്തമായൊരു ചടങ്ങിനാണ് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. നിക്കാഹ് നടക്കുന്ന മസ്ജിദില്‍ വധു എത്തുകയും വരനില്‍നിന്ന് നേരിട്ട് മഹര്‍ സ്വീകരിക്കുകയും ചെയ്തു. 

To advertise here,

പാറക്കടവിലെ കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച്. കാസിമിന്റെ മകന്‍ ഫഹദ് കാസിമും തമ്മിലുള്ള നിക്കാഹാണ് പള്ളിയില്‍ നടന്നത്. ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളില്‍തന്നെ ചടങ്ങ് നടക്കുന്നതിന് തൊട്ടടുത്ത് ഇരിപ്പിടം നല്‍കി.

നിക്കാഹില്‍ നേരിട്ട് പങ്കെടുക്കണമെന്നത് നേരത്തെയുള്ള ആഗ്രഹമാണെന്ന് ബഹ്ജ പറഞ്ഞു. സ്വന്തം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതം. വരനും വീട്ടുകാരുമെല്ലാം അതിനൊപ്പം നിന്നു. ഇക്കാര്യം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചപ്പോള്‍ അവരില്‍നിന്നും അനുകൂല മറുപടി ലഭിച്ചു. അതോടെയാണ് വ്യത്യസ്തമായ നിമിഷത്തിന് മസ്ജിദ് സാക്ഷ്യം വഹിച്ചത്. 

ബന്ധുക്കളുടെയും ചടങ്ങിനെത്തിയവരുടെയും ഏക മനസ്സോടെയുള്ള പിന്തുണ ഇതിന് ലഭിച്ചെന്ന് ബഹ്ജയുടെ വീട്ടുകാരും വ്യക്തമാക്കി.

മതപണ്ഡിതരോട് അഭിപ്രായം ചോദിച്ചശേഷം വധുവിന് നിക്കാഹിന് സാക്ഷ്യംവഹിക്കാന്‍ അനുവാദം നല്‍കിയെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് പറഞ്ഞു. ഖതീബ് ഫൈസല്‍ പൈങ്ങോട്ടായിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

ബഹ്ജ ദലീല എം.എസ്.ഡബ്ല്യു. കഴിഞ്ഞ് സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്നു. ബി.ടെക്. സിവില്‍ എന്‍ജിനിയറിങ് കഴിഞ്ഞ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയാണ് ഫഹദ് കാസിം.

സാധാരണ നിക്കാഹ് ചടങ്ങില്‍ വധു സാക്ഷ്യം വഹിക്കാറില്ല. കഴിഞ്ഞയാഴ്ച ഇതേ മഹല്ലില്‍ ഓഡിറ്റോറിയത്തില്‍ നടന്ന മറ്റൊരു നിക്കാഹ് ചടങ്ങിലും വധുവും മാതാവും വേദിയിലുണ്ടായിരുന്നു.