നമ്മളില്‍ ചിലരെങ്കിലും ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധകൊടുക്കാത്തവരാണ്. ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗവും വ്യായാമക്കുറവും ഇന്ന് പലരെയും മോശം ഫിറ്റ്‌നസിലേക്ക് എത്തിക്കുന്നുമുണ്ട്. മറുവശത്ത് ഫിറ്റ്‌നസ് ഫ്രീക്കുകളായ നിരവധിയാളുകളുമുണ്ട്. അതിരുകടന്ന് ഫിറ്റ്‌നസ് എന്നത് ഒരു ആസക്തിയായവരുമുണ്ട്.
ഇത്തരത്തിലൊരാളാണ് 25-കാരിയായ ബ്രസീലിയന്‍ മോഡലായ കരോള്‍ റോസലിന്‍. അടുത്തിടെ പ്ലേ ബോയ് ഓസ്‌ട്രേലിയ മാസിക എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും മികച്ച സ്ത്രീ ശരീരത്തിന്റെ ഉടമയായി തിരഞ്ഞെടുത്തത് കരോളിനെയായിരുന്നു. തന്റെ ശരീരത്തിന്റെ ആകാര ഭംഗി നിലനിര്‍ത്താന്‍ കഠിനമായ വ്യായാമത്തിലേര്‍പ്പെടുന്നയാളാണ് ഇവര്‍. അടുത്തിടെ തന്റെ ഫിറ്റ്‌നസ് ട്രെയിനിങ്ങിനെ കുറിച്ച് നടത്തിയ ഒരു പ്രസ്താവനയിലൂടെയാണ് ഈ സാവോ പൗലോ സ്വദേശി വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത്.
തന്റെ ഇടുപ്പിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാനും അതിന്റെ കൃത്യമായ ആകൃതി നിലനിര്‍ത്തി ഭംഗി വര്‍ധിപ്പിക്കാനുമായി മാത്രം ഒരു ഫിറ്റ്നസ് പരിശീലകനെ പ്രത്യേകമായി നിയമിച്ചിരിക്കുകയാണ് ഈ ബ്രസീലിയന്‍ മോഡല്‍. മാസം മൂന്ന് ലക്ഷം രൂപയാണ് ഇതിനായി മാത്രം ഇവര്‍ പരിശീലകന് പ്രതിഫലമായി നല്‍കുന്നത്. കരോളിന്റെ ഇടുപ്പിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുകയും അവ തികഞ്ഞ ആകൃതിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയുമാണ് പരിശീലകന്റെ ദൗത്യം.
ഇതുമായി ബന്ധപ്പെട്ട വ്യായാമങ്ങളുടെയെല്ലാം ചുമതല ഈ പരിശീലകനാണ്. കരോളിന്റെ വ്യായാമത്തില്‍ വെയ്റ്റ് ട്രെയിനിങ്ങിനൊപ്പം ആഴ്ചയില്‍ 2,500 സ്‌ക്വാട്ടുകളാണ് ഇദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിം വര്‍ക്കൗട്ടുകള്‍ക്കൊപ്പം കരോളിന്റെ ഭക്ഷണക്രമത്തിലും പരിശീലകന്റെ മേല്‍നോട്ടുമുണ്ട്. കര്‍ശനമായ ഭക്ഷണക്രമമാണ് കരോള്‍ പിന്തുടരുന്നത്. ചിക്കന്‍, മത്സ്യം എന്നിവയ്‌ക്കൊപ്പം പച്ചക്കറികളും പഴങ്ങളുമാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റിനായി ഓട്‌സും മറ്റ് ധാന്യങ്ങളുമടങ്ങിയ ഭക്ഷണമാണ് 25-കാരി കഴിക്കുന്നത്.
Content Highlights: Brazilian model Carol Rosalin hires a personal trainer for $3000/month to maintain her perfect hip s
Published: 09 Jan 2025, 10:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented