ബ്രസീലിയന്‍ ഫിറ്റ്‌നെസ് ഇന്‍ഫ്‌ളുവന്‍സറായ കരോള്‍ റോസലിനാണ് 'എല്ലാം തികഞ്ഞ സ്ത്രീശരീരം' ഉള്ളതെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ.)ന്റെ കണ്ടെത്തല്‍. 'പ്ലേ ബോയ് ഓസ്‌ട്രേലിയ' എ.ഐ. സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ സ്ത്രീ ശരീരം കരോള്‍ റോസലിനാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആകാരഭംഗി, അഴകളവുകള്‍, സൗന്ദര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മികച്ച സ്ത്രീ ശരീരമുള്ളയാളെ എ.ഐ. സഹായത്തോടെ കണ്ടെത്തിയത്.

To advertise here,

ബ്രസീലിയന്‍ ഇന്‍ഫ്‌ളുവന്‍സറുടെ ആരോഗ്യവും ശാരീരികക്ഷമതയും ഉള്‍പ്പെടെ എ.ഐ. സംവിധാനം പരിശോധിച്ചതായും തുടര്‍ന്നാണ് യുവതിക്ക് 'പെര്‍ഫക്ട് 10' മാര്‍ക്ക് നല്‍കിയതെന്നും 'പ്ലേ ബോയ് ഓസ്‌ട്രേലിയ' റിപ്പോര്‍ട്ട് ചെയ്തു. ഫിറ്റ്‌നസ് ലോകത്തെ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തില്‍ കരോളിന്റേത് 'പൂർണതയുള്ള' സ്ത്രീ ശരീരമാണെന്നും മാഗസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ബ്രസീലിലെ സാവോപോളോ സ്വദേശിനിയാണ് 25-കാരിയായ കരോള്‍ റോസലിന്‍. അച്ചടക്കമുള്ള ദിനചര്യയും സമതുലിതമായ ഭക്ഷണക്രമവുമാണ് തന്റെ ശരീരഘടനയ്ക്ക് പിന്നിലെന്നായിരുന്നു ഇവരുടെ പ്രതികരണം. ഇതിന്റെ ഫലങ്ങള്‍ കണ്ണാടിയില്‍ കാണുന്നതുതന്നെ വിജയമാണ്. ഇപ്പോള്‍ 'പെര്‍ഫക്ട് ഫിറ്റ്‌നസ് വുമന്‍' ആയി അംഗീകരിക്കപ്പെട്ടത് അവിശ്വസനീയമായെന്നും കരോള്‍ പറഞ്ഞു.