അമ്മയായതിന് ശേഷം ആദ്യ റാംപ് വാക്കുമായി ബോളിവുഡ് താരവും മോഡലുമായ ബിപാഷ ബസു. ന്യൂഡല്‍ഹിയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലാണ് ബിപാഷ ചുവടുവെച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

To advertise here,

കഴിഞ്ഞ നവംബറിലാണ് ബിപാഷ മകള്‍ ദേവിക്ക്  ജന്മം നല്‍കിയത്. ഗര്‍ഭകാലവും പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമെല്ലാമായി സിനിമയില്‍ നിന്നും മോഡലിങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ മകള്‍ക്ക് 11 മാസം പൂര്‍ത്തിയായപ്പോള്‍ റാംപില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബിപാഷ. 

ഫാഷന്‍ ഡിസൈനര്‍ ബിപു മോഹപാത്രയ്ക്കായി ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ബിപാഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുക. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക' എന്നാണ് ബിപാഷ വീഡിയോക്കൊപ്പം കുറിച്ചത്. 

ഇതിന് താഴെ ബിപാഷയെ അഭിനന്ദിച്ച് ഭര്‍ത്താവ് കരണ്‍ സിങ്ങ് ഗ്രോവര്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. അമ്മയായതിനു ശേഷം താരത്തെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കുള്ള ബിപാഷയുടെ മറുപടിയാണ് ഇതെന്നും ആരാധകര്‍ പറയുന്നു.